മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മധുരനൊമ്പക്കാറ്റ്, മഴ എന്നിങ്ങനെ നിരവധി സിനിമകളിൽ നായകനും നായികയുമായി എത്തിയതോടെയായിരുന്നു താരങ്ങൾക്കിടയിൽ പ്രണയത്തിന്റെ മൊട്ടിട്ടത്. ഒടുവിൽ 2002ൽ വിവാഹിതരുമായി.
ബിജു മേനോൻ ഇപ്പോഴും തിരക്കേറിയ താരമാണെങ്കിലും, വിവാഹത്തോടെ സംയുക്ത സിനിമ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തു. ചുരുങ്ങിയ കാലം മാത്രമേ സിനിമ രംഗത്ത് ഉണ്ടായിരുന്നുള്ളുവെങ്കിലും ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സംയുക്ത വർമ. താരത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന നിരവധിയാളുകൾ ഉണ്ട്. കൂടാതെ സംയുക്തയുടെ വിശേഷങ്ങളറിയാനും ആരാധകർ ശ്രമിക്കാറുണ്ട്.
അത്തരത്തിൽ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാര്യയെക്കുറിച്ച് ബിജുമേനോൻ പറഞ്ഞ രസകരമായ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കല്യാണപ്പിറ്റേന്ന് നടന്ന ഒരു സംഭവമാണ് ബിജുമേനോൻ വെളിപ്പെടുത്തിയിരിക്കുന്നത്.
'ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായത്. ഉറങ്ങുകയായിരുന്ന എനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. ബിജു ദാ ചായ എന്ന് പറഞ്ഞ് തന്നു. എന്നാല്‍ ചായ കുടിക്കുന്നതിന് തൊട്ടുമുമ്പ് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. കാര്യം ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു അവളുടെ മറുപടി'- ബിജുമേനോൻ പറഞ്ഞു. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും താരം കൂട്ടിച്ചേർത്തു.