dileep-kavya

കഴിഞ്ഞവർഷം മുതൽ ദിലീപിന്റെയും കാവ്യയുടെയും ആരാധകർ ഒരു കാത്തിരിപ്പിലായിരുന്നു. താരദമ്പതികളുടെ പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നില്ല ആ കാത്തിരിപ്പ്, മറിച്ച് മിനാക്ഷിയുടെ അനിയത്തിയെയായിരുന്നു ആരാധകർക്ക് കാണേണ്ടിയിരുന്നത്. പല പരിപാടികളിലും ദിലീപും കാവ്യയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടെങ്കിലും മഹാലക്ഷ്മിയെ അന്നൊന്നും കാണാൻ സാധിച്ചില്ല.

മഹാലക്ഷ്മിയുടേതാണെന്ന പേരിൽ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.അതൊക്കെ വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ. കാത്തിരിപ്പിനൊടുവിൽ ദിലീപ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിൽ മഹാലക്ഷ്മിക്കൊപ്പം ദിലീപും അമ്മയും, കാവ്യയും, മീനാക്ഷിയുമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് ദിലീപ്-കാവ്യ ദമ്പതികൾക്ക് മഹാലക്ഷ്മി പിറന്നത്.