കണ്ണുകൾ ഭംഗിയുള്ളവയാണെന്ന് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മനോഹരമായ കണ്ണുകൾ ആർക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണിച്ച കണ്ണുകൾ മനോഹരമാണെന്ന് ആർക്കും തോന്നില്ല. ആവശ്യത്തിന് ഉറങ്ങുകയെന്നത് ശീലമാക്കുക. കുറേ നേരം വൈകി കിടന്ന് കൂടുതൽ ഉറങ്ങിയാലും ചിലപ്പോൾ കണ്ണുകൾ ക്ഷീണിച്ച പോലെ തോന്നും.
ടെൻഷൻ, സ്ട്രെസ് എന്നിവ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്. കണ്ണുകൾ നമ്മുടെ മനസിലേക്കു തുറന്നുവച്ച കണ്ണാടിയാണെന്നു പറയാം. ടെൻഷൻ നിങ്ങളുടെ കണ്ണുകളെ ബാധിക്കും. ധാരാളം വെള്ളം കുടിയ്ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചർമവും വരണ്ടുപോകാതെ സഹായിക്കും. കണ്ണട മിക്കപ്പോഴും കണ്ണുകളുടെ ഭംഗി കുറയ്ക്കുകയും കൺതടം കറുപ്പിക്കുകയും ചെയ്യും. ഇതിൽ നിന്നും മാറി കോൺടാക്ട് ലെൻസ് ഉപയോഗിക്കുക. കൺതടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്നമാണ്. വെള്ളരിക്കാ നീരിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുക. കണ്ണിനും കുളിർമ ലഭിക്കും.