rudraprayag-

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വാഹനങ്ങൾക്ക് മേൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചുവന്നവരാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. മൂന്ന് പേർ ആശുപത്രിയിലാണ് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹം മണ്ണ് മാറ്റി കണ്ടെത്തുകയായിരുന്നു. വാഹനങ്ങളിൽ എത്ര പേർ യാത്രചെയ്തിരുന്നുവെന്ന് വ്യക്തമല്ലെന്നും മൃതദേഹ ഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നെന്നും അധികൃതർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.