nirmala-

വാഷിംഗ്ടൺ: ചൈനയ്ക്ക് പുറത്ത് നിക്ഷേപസാദ്ധ്യതകൾ തേടുന്ന അന്താരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനായി നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. ഇത്തരം കമ്പനികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കുകയും അവരെ പോയി കാണുകയും ചെയ്യും. വ്യാവസായിക പ്രമുഖരെ സർക്കാർ നേരിൽക്കാണുകയും അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും സംയുക്ത വാർഷികയോഗത്തിനൊടുവിൽ നടന്ന സംവാദപരിപാടിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ഇങ്ങനെ ആലോചനകളുള്ള കമ്പനികൾ തീർച്ചയായും ഇന്ത്യയെ ഒരു ബിസിനസ് കേന്ദ്രമാക്കാൻ ആഗ്രഹിക്കും. ഞാനവരെ നേരിൽകണ്ട് എന്തുകൊണ്ട് ഇന്ത്യ ഒരു മികച്ച നിക്ഷേപകേന്ദ്രമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തും. നിലവിൽ ചൈനയും യു.എസും തമ്മിലുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയല്ല സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. മറ്റുപലകാരണങ്ങൾ കൊണ്ടും കമ്പനികൾ ചൈനയിൽനിന്ന് മാറാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അവർക്ക് ഏറ്റവും അനുയോജ്യമായ ഇടം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.