ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കിടയിൽ മഹാത്മാഗാന്ധിയെ ഇന്ത്യയിലും ലോകത്തിലും വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പറഞ്ഞു.
“നമ്മൾ ശുദ്ധിയുള്ളവരായിരിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, സ്വച്ഛ് അഭിയാനുമായി പ്രധാനമന്ത്രി മോദി ഈ ആശയം വീണ്ടും അവതരിപ്പിച്ചു. നാമെല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞു, കൂടുതൽ അവബോധമുണ്ടായി, അതിനാൽ ഗാന്ധിജി റീലോഡാ് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നമുക്ക് ആവശ്യം ഗാന്ധിജി 2.0 ആണ്. നിങ്ങൾ എല്ലാം ഡിജിറ്റലൈസ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
I would like to thank PM @narendramodi for brining us all together, that too for a cause such as this (Mahatma Gandhi).
— PMO India (@PMOIndia) October 19, 2019
I feel we need to re-introduce Gandhi Ji to India and the world: noted actor @iamsrk pic.twitter.com/JE8Ibv09Ue
ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമകളും സിനിമാ പ്രവർത്തകരും വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.
ഷാരൂഖിനെ കൂടാതെ അമിർ ഖാൻ, കങ്കണ റണാവത്, ഏക്‌താ കപൂർ, അശ്വിനി അയ്യർ തിവാരി, ജാക്വലിൻ ഫെർണാണ്ടസ്, കരൺ ജോഹർ, ആനന്ദ് എൽ.റായ്, കപിൽ ശർമ, ഇംതിയാസ് അലി, അനുരാഗ് ബസു, ബോണി കപൂർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
നിരവധി താരങ്ങളെ ഉൾപ്പെടുത്തി രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഒരു പ്രത്യേക വീഡിയോ ചടങ്ങിൽ മോദി ലോഞ്ച് ചെയ്തു. അഭിനേതാക്കളായ സൽമാൻ ഖാൻ, രൺബീർ കപൂർ, വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവരും ഈ വീഡിയോയുടെ ഭാഗമാണ്.
“ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സിനിമയുടെയും ടെലിവിഷന്റെയും ലോകത്ത് നിന്നുള്ള നിരവധി ആളുകൾ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്,” ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദിയും താരങ്ങളും മഹാത്മാഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും അദ്ദേഹം നേതൃത്വം നൽകിയ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിക്കുന്ന നിരവധി ഫോട്ടോകളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.