deep-fake-video-

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ഡിപേ ഫേക്ക് വീഡിയോകൾ അഥവാ വ്യാജവീഡിയോകൾ സൈബർ ലോകത്ത് ഭീഷണിയാകുന്നു.. നെതർലാൻഡ്സ് ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തിൽ ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളിൽ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോർട്ട്.

മുൻനിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്സ് വിഡിയോകൾ നിർമിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഡീപ്ഫേക്ക് വിഡിയോകൾ ഓൺ‌ലൈനിൽ വ്യാപിക്കുന്നത് തടയാൻ സാങ്കേതിക സ്ഥാപനങ്ങൾ പോരാടുമ്പോഴും പുറത്തിറങ്ങുന്ന വിഡിയോകൾക്ക് ഒരു കുറവുമില്ല. പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം പുറത്തിറങ്ങുന്ന ഡീപ്ഫേക്ക് വീഡിയോകളിൽ 96 ശതമാനവും വനിതാ സെലിബ്രിറ്റികളെ ലക്ഷ്യം വച്ചുള്ള അശ്ലീലത ഉൾക്കൊള്ളുന്നു..

അടുത്തിടെ വൈറലായ ഫേസ്ബുക് സി..ഇ..ഒ മാർക്ക് സക്കർബർഗിന്റെയും യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെയും, ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതായി തോന്നിപ്പിക്കുന്ന വിഡിയോകളെയാണ് ഡീപ്ഫേക്കുകൾ എന്ന് പറയുന്നത്. ഏഴു മാസത്തിനിടെ ഡീപ്ഫേക്ക് വീഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകളാണ്. വിദഗ്ദ്ധരല്ലാത്തവർക്ക് ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നതിനുള്ള തടസം കുറയ്ക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും വർദ്ധനയും വൻ വെല്ലുവിളിയാണ്.

വ്യാജ വീഡിയോകൾക്ക് 13.4 കോടി സന്ദർശകരെയാണ് ഈ സൈറ്റുകൾക്ക് കുറഞ്ഞകാലത്തിൽ ലഭിച്ചത്. വ്യൂവർഷിപ്പിലെ ഈ കുതിപ്പ് വെബ്‌സൈറ്റുകളെ കൂടുതൽ ഡീപ്‌ഫേക്ക് അശ്ലീല വീഡിയോകൾ സൃഷ്ടിക്കുന്നതിനും ഹോസ്റ്റു ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. മുൻനിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്സ് വിഡിയോകൾ നിർമിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ മാഫിയയായി ഇത് വിപൂലീകരിക്കപ്പെടുന്നു എന്നാണ് പഠനം പറയുന്നത്.

അതേ സമയം ഡീപ്പ് ഫേക്കുകളെ നേരിടാൻ വലിയ തോതിലുള്ള ഗവേഷണമാണ് ഇപ്പോൾ നടന്നുവരുന്നത് മൈക്രോസോഫ്റ്റ്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം..ഐ..ടി), മറ്റ് സ്ഥാപനങ്ങൾ ഫേസ്ബുക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുന്ന ഓപ്പൺ സോഴ്‌സ് ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിന് 10 മില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു.