കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യമത്സരത്തിൽ എ..ടി..കെയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മുന്നിൽ. ഒരു ഗോൾ വഴങ്ങി പിന്നിലായ ബ്ലാസ്റ്റേഴ്സ്, പിന്നീട് രണ്ടു ഗോൾ തിരിച്ചടിച്ചാണ് ലീഡ് പിടിച്ചത്. 30, 45 മിനിട്ടുകളിൽ നായകൻ ബർത്തലോമിയോ ഒഗ്ബാചെയാണ് കൊൽക്കത്തയുടെ ഗോൾവല കുലുക്കിയത്. ഗോൾ മടക്കി കേരള ബ്ലാസ്റ്റേഴ്സ്.. 30ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ക്യാപ്ടൻ ഒഗ്ബാചെ ഗോളാക്കിമാറ്റികയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്രിട്ടീഷ് താരം ജെറാർഡ് എംച്ചൂഗാണ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് സന്ദർശകർക്ക് ലീഡ് സമ്മാനിച്ചത്.
അതേസമയം മലയാളി യുവതാരം സഹൽ ടീമില്‍ ഇടം പിടിച്ചിട്ടില്ല. പ്രശാന്ത് മാത്രമാണ് ടീമിലെ മലയാളി. ജെസ്സെൽ, സുയിവർലൂൺ, ജൈറോ, റാകിപ് എന്നിവരാണ് പ്രതിരോധത്തിൽ. ബിലാല്‍ ആണ് ബ്ലാസ്റ്റേഴ്സ് വല കാക്കുന്നത്. ഹാളിചരൺ, മൗഹ്മദു, പ്രശാന്ത്, ജീക്സണ്‍, സിഡോഞ്ച, എന്നിവർ മധ്യനിരയിൽ അണിനിരക്കുന്നു..ഒഗ്ബൊചെ ആണ് ഏക സ്ട്രൈക്കർ..
നേരത്തെ ദുൽഖർ സല്‍മാനും ബോളിവുഡ് താരങ്ങളായ ടൈഗർ ഷെറോഫും ദിഷ പട്ടാണിയും ഉദ്ഘാടന പരിപാടി കെങ്കേമമാക്കി. മഴ ഭീഷണിക്കിടെയായിരുന്നു പരിപാടി നടന്നത്.