കട്ടക്ക്: ദേശീയ സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ജയം. മണിപ്പൂരിനെ 140 റൺസിന് തോൽപ്പിച്ച മത്സരത്തിൽ കേരളത്തിന് കരുത്തായത് ജിൻസി ജോർജിന്റെ സെഞ്ച്വറിയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിനായി 67 പന്തിൽ 108 റൺസ് അടിച്ചെടുത്ത ജിൻസിക്ക് ഷാനി ശശിധരൻ (434), സജന എസ് സജീവൻ (30) എന്നിവർ മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ മണിപ്പൂരിനായി ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 59 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 20 ഓവർ പൂർത്തിയാക്കി മണിപ്പൂർ കേരളത്തോട് അടിയറവ് പറഞ്ഞു. കേരളത്തിനായി സജന , കീർത്തി കെ. ജയിംസ്, ദർശന എം. മോഹൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.