lady-gaga

ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കൻ പോപ്‌താരമാണ് ലേഡി ഗാഗ. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ ലേഡി ഗാഗ ആരാധകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായത്. ലേഡി ഗാഗയുടെ പുതിയ ട്വീറ്റാണ് ഇന്ത്യൻ ആരാധകരുടെ മനസിനെ പുളകമണിയിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്.


സംസ്കൃതത്തിലുള്ള ഈ ശ്ലോകത്തിന് 'ലോകമെങ്ങുമുള്ള സകല ജീവജാലങ്ങൾക്കും സുഖം ഉണ്ടാകട്ടെ എന്നാണ് അർത്ഥം. അതേസമയം, രാവിലെ തന്നെ ലേഡി ഗാഗയുടെ ഈ ട്വീറ്റ് ട്വീറ്റർ ആരാധകരിൽ കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്തു. ചിലർ ലേഡി ഗാഗയുടെ പുതിയ ആൽബത്തിന്റെ പേരാണ് ഇതൊന്നും കമന്റ് ചെയ്തു.

Lokah Samastah Sukhino Bhavantu

— Lady Gaga (@ladygaga) October 19, 2019

എന്നാൽ, നിരവധി ഇന്ത്യൻ ആരാധകരെയാണ് ലേഡി ഗാഗയുടെ സംസ്കൃത ട്വീറ്റ് സന്തോഷ പുളകിതരാക്കിയത്.

ഇന്ത്യയിൽ നിന്നുള്ള മിക്കവരും ലേഡി ഗാഗയുടെ ട്വീറ്റിന് 'ജയ് ശ്രീറാം' എന്നാണ് മറുപടിയായി നൽകിയത്. സംഗീത പരിപാടിക്കിടെ ആരാധകനൊപ്പം വേദിയിൽ നിന്ന് താഴെ വീണ ലേഡി ഗാഗ ഇപ്പോൾ വിശ്രമത്തിലാണ്. വ്യാഴാഴ്ച ആയിരുന്നു അപകടം പറ്റിയത്.