railway-board

ന്യൂഡൽഹി: റെയിൽവേ ബോർഡിന്റെ അംഗസംഖ്യ 25 ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. നിലവിലുള്ള 200ൽ നിന്ന് 150 ആയി ചുരുക്കുമെന്നാണ് റിപ്പോർട്ടുകൾ. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് നടപടി. റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെ 100ദിന അജണ്ടയിലുള്ള പദ്ധതിയാണിത്. ഇതിനായി ഡയറക്‌ടർ മുതൽ മുകളിലോട്ടുള്ള 50 ഉദ്യോഗസ്ഥരെ വിവിധ സോണുകളിലേക്ക് സ്ഥലംമാറ്റും. അതേസമയം ഘട്ടംഘട്ടമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടിയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. വാജ്പേയ് മന്ത്രിസഭയാണ് 2000ത്തിൽ പദ്ധതി മുന്നോട്ടുവെച്ചത്. റെയിൽവേ ബോർഡ് ഉടച്ചുവാർക്കണമെന്ന് 2015ൽ ബിബേക് ദെബ്രോയ് സമിതിയും ശുപാർശ ചെയ്തിരുന്നു.