school

തിരുവനന്തപുരം: വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി തുടരുന്നതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തുലാവർഷം ശക്തമായതിനെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ അംഗനവാടികൾക്കും സ്‌കൂളുകൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ അംഗൻവാടിൾക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി ബാധകമായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. നഷ്ടപ്പെടുന്ന അദ്ധ്യയന മണിക്കൂറുകൾ തുടർന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.