പ്ലാനോ എൻജിനീയറോ നിർമാണ സാമഗ്രികളോ ഇല്ലാതെ വെറും കൊണ്ട് ഉപാധികളോ ഒന്നുമില്ലാതെ വെറും കൈ കൊണ്ട് വീടുണ്ടാക്കി അമ്പരിപ്പിച്ച് രണ്ടുപേർ.. വീട് കൂടാതെ ഇതിന് മുന്നിലായി മനോഹരമായ സ്വിമ്മിംഗ് പൂളും ഇവർ നിർമ്മിച്ചു.. പ്രിമിറ്റീവ് സർവൈവൽ എന്ന യുട്യൂബ് ചാനലാണ് വീട് നിർമ്മാണത്തിന്റെ വീഡിയോ പങ്കുവച്ചത്.
വനത്തിന്റെ നടുക്ക് സ്വിമ്മിംഗ്പൂൾ പൂൾ സൗകര്യമുള്ള ഇരട്ടവില്ലയാണ് ഇവർ നിർമിക്കുന്നത്. തടി , ചെളി, കാട്ടുവള്ളികൾ, മുള എന്നിവ കൊണ്ടാണ് നിർമ്മാണം. തടികൾ, ചെളി എന്നിവ കൊണ്ട് ഫൗണ്ടേഷനും ചട്ടക്കൂടും തീർത്തശേഷം മുള കൊണ്ടാണ് വീടിന്റെ നിർമ്മാണം. തൂണുകളുടെ മാതൃകയിൽ താഴെനിന്നും അല്പം ഉയർന്നുനിൽക്കുന്ന തരത്തിലാണ് ഇരുവീടുകളും. ഇതിന്റെ താഴെ ഭാഗം മണ്ണും ഇലയും കൊണ്ട് സെറ്റ് ചെയ്തു നിരപ്പാക്കും. തുടർന്ന് ചെളിയും വയ്ക്കോലും കൊണ്ട് മേൽക്കൂര തീർക്കും. ഭിത്തികളും ചെളി കൊണ്ടാണ് പൂശുന്നത്.. ഇത് നന്നായി ഉണങ്ങിയ ശേഷം പുല്ലുകൾ നിരത്തി ഭംഗി വരുത്തും.
ഈ വീടിന് മുൻപിലായി ഇതിനൊപ്പം മനോഹരമായൊരു സ്വിമ്മിംഗ് പൂളും ഇവർ നിർമ്മിക്കുന്നുണ്ട്.. വീടിന്റെ മുകളിൽ മുള കൊണ്ട് നിർമ്മിച്ചിരിക്കുന്ന സ്ലൈഡ് വഴി നേരിട്ട് ഈ പൂളിലേത്ത് ഇറങ്ങാനും സാധിക്കും.