sex-workers-

കണ്ണൂർ : സംസ്ഥാനത്ത് 17000ത്തോളം സ്ത്രീ ലൈംഗിക തൊഴിലാളികളും. 13,331 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ടെന്ന് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കണക്കുകൾ. എയ്ഡ്സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സർവേയിലാണ് ഈ കണക്കുകൾ വ്യക്തമായത്. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ എത്തി ലൈംഗിക തൊഴിലാളിയായി മാറുന്നവരാണ് ഇതിലേറെയും..

നഗരത്തിലെ ഹോട്ടലുകൾ,​ ഫ്ലാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവർത്തകരാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചത്. കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ ശരാശരി പ്രായം 36 വയസിനും 46 വയസിനും ഇടയിലാണ്. പ്രായമായി ഈ ജോലിയിൽ നിന്നും വിടുന്നവർ പിന്നീട് ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന് സർവേ പറയുന്നു.

പതിനേഴായിരം സ്ത്രീ ലൈംഗിക തൊഴിലാളികളിൽ നാലുപേർക്കാണ് എച്ച്..ഐ..വി ബാധയുള്ളത്. ഇവർക്ക് ചികിത്സ നൽകുന്നുണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളെക്കാൾ പുരുഷ ലൈംഗിക തൊഴിലാളികളാണ് എച്ച്..ഐ..വി ബാധിതർ കൂടുതല്‍. 11 പുരുഷ ലൈംഗിക തൊഴിലാളികൾക്ക് എച്ച്..ഐ..വി ബാധയുണ്ട്. ഇവർക്ക് ചികിത്സ ലഭ്യമാക്കുന്നു.

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പുരുഷ ലൈംഗിക തൊഴിലാളികൾ. അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചതായി സർവേ പറയുന്നു. ബംഗാൾ, ബിഹാർ, ഒ‍ഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ളവർ കൂടുതലായി എത്തുന്നത്. ചില പുരുഷ ലൈംഗിക തൊഴിലാളികൾ സംസ്ഥാനത്തിന് പുറത്തേക്കും പോകുന്നുണ്ട്. ഈ ലൈംഗിക തൊഴിലാളികളിൽ 10000ത്തോളം പേർ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്.

അതേ സമയം ലൈംഗിക തൊഴിലാളികൾക്കിടയിൽ 10 വര്‍ഷത്തിനുള്ളിൽ എച്ച്..ഐ..വി ബാധ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2008 ൽ എച്ച്,​ഐ,​വി ബാധയുടെ തോത് 0.13 ശതമാനം ആയിരുന്നെങ്കിൽ 2018ൽ ഇത് 0.05 ശതമാനമായി കുറഞ്ഞു..