മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. 'മുക്കുത്തി മുക്കുത്തി കണ്ടില്ല' എന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, സുദേവ് നായർ, ഇനിയ, പ്രാചി തെഹ്ലാൻ എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്ന ഗാനമാണിത്.
കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയായിരിക്കും മെഗാ സ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.
ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഡി.ഒ.പി. : മനോജ് പിള്ള, സംഗീതം: എം. ജയചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ: ശ്യാം കൗശൽ, വി.എഫ്. എക്സ് : എം. കമല കണ്ണൻ, കോസ്റ്റ്യൂം: എസ്. ബി. സതീശൻ, മേക്കപ്പ്: എൻ. ജി. റോഷൻ, ബി.ജി. എം. : സഞ്ജീത് ബൽഹാര, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൻ പൊടുത്താസ്.