ബോട്സ്വാനയിൽ ഡോക്ടർ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബോട്സ്വാനയിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള കൺസൾട്ടന്റ് ഡോക്ടറെതെരഞ്ഞെടുക്കുന്നു. റേഡിയോളജിസ്റ്റ് ( സി.ടി, എം.ആർ.ഐ,റേഡിയോളജിക്കൽ എക്വിപ്മെന്റ് ) , പീഡിയാട്രിക് സർജൻ( ഓങ്കോളജി സർജറി) , കാർഡിയോളജിസ്റ്റ് (5വർഷത്തെ കാർഡിയോളജി തൊഴിൽപരിചയം), ഒഫ്താൽമോളജിസ്റ്ര് എന്നിങ്ങനെയാണ് സ്പെഷ്യലൈസേഷനുകൾ.
ശമ്പളം: $4000-$7000+ താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോ. 25നകം gcc@odepc.inൽ അയക്കണം.വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.inഫോൺ: 0471-2329440/41/42/43
യു.കെയിൽ നഴ്സുമാർക്ക് അവസരം
യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം നൽകും.ഒ.ഇ.റ്റി പരിശീലനത്തിന് ഡൽഹിയിൽ പരിശീലന കേന്ദ്രവും ആരംഭിച്ചു. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ അവസരമൊരുക്കുന്ന ഗ്ലോബർ ലേണേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഡെപെക്ക് മുഖേന യു.കെയിലെ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും.താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ odepckochi@odepc.in ൽ അയയ്ക്കണം. ഡൽഹി പരിശീലന കേന്ദ്രത്തിലേക്ക് അപേക്ഷിക്കാൻ odepcdelhi@odepc.in വിശദമായ ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾ ക്ക്: www.odepc.kerala.gov.in
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കുന്നവർ careers@sharjahairport.ae എന്ന ഇമെയിലിൽ ബയോഡാറ്റ അയക്കണം. ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ training@sharjahairport.ae എന്ന ഇമെയിലിൽ ബയോഡാറ്ര അയക്കണം. വിശദവിവരങ്ങൾക്ക്: www.sharjahairport.ae/en/career.വിശദവിവരങ്ങൾക്ക്: /jobsindubaie.com
ബി.എം.ഡബ്ള്യു ഗ്രൂപ്പ്
ബിഎംഡബ്ള്യു ഗ്രൂപ്പ് ജർമ്മനി, യുഎസ്എ, ഗ്രേറ്ര് ബ്രിട്ടൺ, ചൈന, മെക്സികോ, എന്നീ രാജ്യങ്ങളിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.സോഫ്റ്ര്വെയർ ഡെവലപ്മെന്റ് , ഫിസിക്കൽ ലോജിസ്റ്റിക്സ്, വെഹിക്കിൾ ആർക്കിടെക്ചർ, ടെക്നിക്കൽ ലബോറട്ടറി, മെറ്റീരിയൽ ആൻഡ് പാർട്സ് സപ്ലൈ, ആഫ്റ്റർ സെയിൽസ് ആൻഡ് വറന്റി വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.bmwgroup.com.
വിശദവിവരങ്ങൾക്ക്: /jobsindubaie.com
അസാദിയ ഗ്രൂപ്പ്
അസാദിയ ഗ്രൂപ്പ് നിരവധി തസ്തികകളിൽ ഒഴിവ്. കിച്ചൺഷെഫ്, കോമിസ്, അക്കൗണ്ടിംഗ് സ്പെഷ്യലിസ്റ്റ്, സെയിൽസ് അസോസിയേറ്റ്, ജൂനിയർ സെയിൽസ് അസോസിയേറ്റ്, കാഷ്യർ, സ്റ്റോക്ക് കീപ്പർ, സെയിൽസ് അസോസിയേറ്റ്, തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: www.azadea.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com
എമിറേറ്റ് ട്രാൻസ്പോർട്ട്
എമിറേറ്റ് ട്രാൻസ്പോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജർ, എമർജൻസി ടെക്നീഷ്യൻ, സൂപ്പർവൈസർ, കാൾ സെന്റർ കോഡിനേറ്റർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്ര്: www.et.gov.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com
ചാൽഹൗബ് ഗ്രൂപ്പ്
കുവൈറ്റിലെ ചാൽഹൗബ് ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിവിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സപ്ളൈ ചെയിൻ ഹെഡ്. ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാൻഡ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.chalhoubgroup.com/വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ദുബായ് ജിഫോർഎസ്
ദുബായ് ജിഫോർഎസിൽ ഓട്ടോകാഡ് എൻജിനീയർ, ഏരിയ റിലീഫ് ഓഫീസർ, ക്ളീനിംഗ് ഓപ്പറേറ്റീവ്, സെക്യൂരിറ്റി ഓഫീസർ, ബില്ലിംഗ് അനലിസ്റ്റ് , ഫ്രന്റ് ഡെസ്ക് റിസപ്ഷനിസ്റ്റ്, റീട്ടെയിൽ സെക്യൂരിറ്റി ഗാർഡ്, മൾട്ടി സ്കിൽഡ് എൻജിനീയർ, പ്രൊജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, സെക്യൂരിറ്റി സിസ്റ്റം ടെക്നീഷ്യൻ, സീനിയർ പ്രി- സെയിൽസ് എൻജിനീയർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: careers.g4s.com വിശദവിവരങ്ങൾക്ക്:gulfjobvacancy.com.
മെഡ്കെയർ മെഡിക്കൽ സെന്റർ
ദുബായിലെ മെഡ്കെയർ മെഡിക്കൽ സെന്ററിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.രജിസ്റ്റേർഡ് നഴ്സ് -എൻഐസിയു, രജിസ്റ്റേർഡ് നഴ്സ് - ഒ.ടി, കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് നിയോനറ്റോളജി, ഫിനാൻസ് അസോസിയേറ്ര്, അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഹെഡ്, സോഴ്സിംഗ് മാനേജർ, സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. കമ്പനി വെബ്സൈറ്റ്:careers.medcare.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഇന്റർനാഷണൽ മോഡേൺ ഹോസ്പ്പിറ്റൽ
ദുബായിലെ ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ക്രിട്ടിക്കൽ കെയർ, സ്പെഷ്യലിസ്റ്റ് അനസ്ത്യേഷ്യസ്റ്റ് ഐസിയു എക്സ്പീരിയൻസ്, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡെർമ്മറ്റോളജിസ്റ്ര്, സ്പെഷ്യലിസ്റ്റ് ജനറൽ സർജറി, കാത്ത്ലാബ് നഴ്സ്, രജിസ്റ്റേർഡ് നഴ്സ്, ഫാർമസിസ്റ്ര്, ഗൈനക്കോളജി രജിസ്റ്റേർഡ് നഴ്സ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഹോംകെയർ ഹെഡ് , ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്,എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.imh.ae. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
അമേരിക്കൻ ഹോസ്പിറ്റൽ
അമേരിക്കൻ ഹോസ്പിറ്റൽ ഡോക്ടർ, നഴ്സ്, അഡ്മിനിസ്ട്രേറ്റർ, അലൈഡ് ഹെൽത്ത് പ്രോഫഷണൽസ്, തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.ahdubai.com.വിശദവിവരങ്ങൾക്ക്:jobsindubaie.com