പലതരം രോഗങ്ങളെ ശമിപ്പിക്കുന്നതിനാൽ ഔഷധമായും ഉപയോഗിക്കാവുന്നതാണ് അമരസൂപ്പ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവിനെയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാൻ ഇതിന് ശേഷിയുണ്ട്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ നിത്യവും അമരസൂപ്പ് കഴിച്ചാൽ മതി. നാരുകളാൽ സമ്പുഷ്ടമായതിനാൽ അമരസൂപ്പ് ദഹനത്തെയും മെച്ചപ്പെടുത്തും. ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകാനും രോഗപ്രതിരോധശേഷി കൈവരിക്കാനും മികച്ചതാണ് അമര സൂപ്പ്.
തയാറാക്കുന്ന വിധം :
അൻപത് ഗ്രാം അമരയ്ക്ക, 25 ഗ്രാം കോവയ്ക്ക , പത്ത് കഷണം ചെറിയ ഉള്ളി, ഒരുപിടി കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ മുതിര മുളപ്പിച്ചത് , ഒരു ബീറ്ര് റൂട്ട് എന്നിവ ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ വേവിച്ച് സൂപ്പ് തയാറാക്കാം. വിളമ്പുന്നതിന് മുൻപ് അൽപ്പം കുരുമുളക് പൊടിയും ചേർക്കുക.