ഇന്ന് ഈ ഗ്രഹത്തിൽ 720 കോടി ജനങ്ങളുണ്ടെങ്കിലും പ്രകൃതിവിഭവങ്ങൾ വിവേകത്തോടെ ഉപയോഗിച്ച് ജീവിക്കാമെങ്കിൽ നമുക്ക് ഇവ ധാരാളമാണ്. നിങ്ങൾ സമ്പദ് വ്യവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ തൃപ്തിയില്ലെങ്കിൽ, ക്ഷാമമായിരിക്കും നിങ്ങളുടെ മനസാകെ. ക്ഷാമം മനസിൽ നിറഞ്ഞാൽ, പല ആവശ്യങ്ങൾക്കിടയിലും നിങ്ങളുടെ മുൻഗണന സ്വയം രക്ഷിക്കുക എന്നതിനായിരിക്കും. പക്ഷേ ജീവനെ ഒരിക്കലും രക്ഷിക്കാനാവില്ല.
നിങ്ങൾ നിങ്ങളുടെ ഉല്ലാസങ്ങളെ ലാഭം പോലെ കൂട്ടി ചേർക്കുകയാണെങ്കിൽ, നിങ്ങളുടെ ജീവിതാന്ത്യസമയത്ത് ആരും അത് കണക്കിലെടുക്കുകയില്ല, മറ്റുള്ളവർ പറയും : ' അവൾ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും ലാഭം എന്നപോലെ ശേഖരിച്ച് വച്ചു. ' ഈ ക്രൂരയായ ജന്തു, ജീവിതത്തിൽ ഒരിക്കൽപ്പോലും ചിരിച്ചിട്ടില്ല.' എന്നാൽ നിങ്ങൾ നിങ്ങളിലെ സന്തോഷവും ഉല്ലാസവും ഓരോ ദിവസവും വീതിച്ച് എല്ലാവർക്കുമായി നൽകിയിരുന്നുവെങ്കിൽ, ആളുകൾ പറയും, 'അവളൊരു ഉല്ലാസവതിയും, സന്തുഷ്ടയുമായിരുന്നു.' ഉല്ലാസങ്ങളെ ഭാവിക്ക് വേണ്ടി കൂട്ടിച്ചേർത്ത് പിശുക്കി വയ്ക്കുന്നത്, ഒരിക്കലും ഗുണകരമാവില്ല. വീതിച്ചു നൽകുന്നത് ഗുണമാവും. പ്രകൃതിയിൽ, എല്ലാം തന്നെ അതിന്റെ ക്ഷമതയുടെ പരമാവധി വീതിച്ചു നൽകാൻ ശ്രമിക്കുകയാണ്. മനുഷ്യർ മാത്രമാണ് ലുബ്ധിക്കുന്നത്. സന്തോഷങ്ങളെയും ഉല്ലാസങ്ങളെയും അവർക്ക് വിലപ്പെട്ട എല്ലാത്തിനെയും വളരെയധികം ഭദ്രമായി കൂട്ടിച്ചേർക്കുന്നത് കൊണ്ട്, ആർഭാടം കാണിക്കാൻ പലതും ചെയ്യേണ്ടി വരുന്നു.
മനുഷ്യർക്ക് വെറുതെയിരിക്കുമ്പോൾ സന്തോഷിക്കാമെങ്കിൽ, അവർക്ക് സന്ധ്യയ്ക്കുള്ള വൈനിനെയോ വിസ്കിയെയോ കുറിച്ച് ചിന്തിക്കേണ്ടതില്ല. ഓരോ നിമിഷവും, ഉല്ലാസത്താൽ നിറഞ്ഞു തുളുമ്പുകയാണെങ്കിൽ അവർക്ക് മദ്യത്തെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ മറ്റെന്തിനെയെങ്കിലും കുറിച്ചോ ചിന്തിക്കേണ്ടതുണ്ടോ? അവർ സ്വസ്ഥരായിരിക്കും. അങ്ങനെയുള്ള ചിന്തകൾ അവരുടെ മനസിൽ വരിക പോലുമുണ്ടാവില്ല. ഈ ജീവനെ രക്ഷിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. അതിനെ നിങ്ങൾക്ക്
എവിടെയും കൊണ്ടുപോകാനാവില്ല. നിങ്ങളതിനെ പൂർണമായും പുഷ്പിക്കാൻ അനുവദിക്കണം. അതുകൊണ്ട് നിങ്ങൾ ജീവന്റെ സുഗന്ധങ്ങളെ പിശുക്കി വയ്ക്കരുത്. ലാഭിക്കുന്നവർ മുഷിഞ്ഞ് നാറും. എന്നാൽ പുറത്തേക്ക് പ്രസരിപ്പിക്കുന്നവർ, എപ്പോഴും സുഗന്ധമുള്ളവരായിരിക്കും.