manju-warrier

വിവാഹശേഷം മഞ്ജു വാര്യർ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തപ്പോൾ ആരാധകർ നിരാശയിലായിരുന്നു. വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്നപ്പോൾ ഇരു കൈയ്യും നീട്ടിയാണ് അവർ താരത്തെ വരവേറ്റത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും മഞ്ജു സ്വന്തമാക്കി.

വെട്രിമാരൻ ചിത്രം അസുരനിലൂടെ തമിഴിലേക്കും ചുവടുവച്ചിരിക്കുകയാണ് മഞ്ജു. സാധാരണഗതിയിൽ താരം തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നത്. അത്തരത്തിൽ തമിഴ് സിനിമ ഡബ്ബ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി.

'തമിഴിൽ ഡബ്ബ് ചെയ്യാന്‍ സാധിക്കില്ലെന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ശ്രമിച്ചുനോക്കൂ എന്ന് വെട്രിമാരന്‍ സാര്‍ പറയുന്നത്. തമിഴ് ഭാഷയിലുള്ള ഡബ്ബിംഗ് ആദ്യം വിജയമായില്ലെങ്കിലും പാസ്മാര്‍ക്ക് നല്‍കാമെന്നായിരുന്നു സംവിധായകന്റെ പക്ഷം.ആറുദിവസം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയത്. തിരുനെല്‍വേലി ഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ്‌കണ്ണന്‍സാറിന്റെ സഹായം വളരെ വലുതായിരുന്നു. ഞാന്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു'-മഞ്ജു പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.