news

കേരളത്തില്‍ തോരാമഴ. എറണാകുളത്ത് വോട്ടെടുപ്പ് വെള്ളക്കെട്ടില്‍. കോന്നിയിലും വട്ടിയൂര്‍കാവിലും അരൂരിലും മഴ വില്ലന്‍ തന്നെ.


1. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് തടസ്സപ്പെടുന്നു. മഞ്ചേശ്വരത്ത് ഒഴികെ മറ്റ് 4 മണ്ഡലങ്ങളിലും കനത്ത മഴയാണ്. എറണാകുളത്ത് എം.സി റോഡ് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ജനങ്ങള്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്താന്‍ ആവുന്നില്ല. കോന്നിയിലും കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളം കയറിയത് മൂലം കോന്നി തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വൈദ്യുതി തടസ്സപ്പെട്ടു. കോന്നിയിലെ ഇരുപത്തിയഞ്ചോളം ബൂത്തുകളില്‍ െൈവദ്യുതി മുടങ്ങി. മലയോര മേഖലയായ സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളില്‍ മഴ ശക്തമായി. അരൂരിലും, തിരുവനന്തപുരത്തും ശക്തമായ മഴ പെയ്യുകയാണ്. കാലാവസ്ഥ അനുകൂലമായ മഞ്ചേശ്വരത്ത് കനത്ത പോളിംഗ് തുടരുന്നു.




2. എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവയ്ക്കണം എന്ന് രാഷ്ട്രീയകക്ഷികള്‍. ഗുരുതരമായ സാഹചര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉചിതമായ നടപടി സ്വീകരിക്കണം എന്ന് വി.ഡി സതീശന്‍. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചാല്‍ അതുമായി യു.ഡി.എഫ് സഹകരിക്കും എന്നും വി.ഡി സതീശന്‍ പറഞ്ഞു. വോട്ടെടുപ്പ് മാറ്റണം എന്ന് ബി.ജെ.പിയും. എന്നാല്‍ എറണാകുളത്ത് വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യം ഇല്ല എന്ന് സി.പി.എം ജില്ലാസെക്രട്ടറി സി.എന്‍ മോഹനന്‍. വോട്ടെടുപ്പ് പൂര്‍ണമായും മാറ്റുന്നത് ആലോചിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നു. പ്രതിസന്ധിയുള്ള സ്ഥലങ്ങളില്‍ സമയം നീട്ടി നല്‍കിയേക്കും. വെള്ളം കയറിയ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ റീപോളിംഗ് നടത്തുമെന്നും ടിക്കാറാം മീണ.
3. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പോളിംഗ് പുരോഗമിക്കുന്നത്. അഞ്ചിടങ്ങളിലുമായി 9,57,509 വോട്ടര്‍മാരാണ് ഇന്നു ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറുവരെ തുടരും. 24നാണു വോട്ടെണ്ണല്‍. അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 35 സ്ഥാനാര്‍ഥികളാണ് അങ്കം കുറിക്കുന്നത്. അരൂരിലും എറണാകുളത്തും യു.ഡി.എഫും എല്‍.ഡി.എഫും മുഖാമുഖം പൊരുതുമ്പോള്‍ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ത്രികോണ പോരാട്ടമാണു നടക്കുന്നത്.
4. കനത്ത മഴയില്‍ മുങ്ങി എറണാകുളത്തെ തിരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന തോരാമഴയില്‍ മണ്ഡലത്തിലെ ബൂത്തുകള്‍ ഉള്‍പ്പെടെ വെള്ളത്തിന് അടിയിലായി. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എം.സി റോഡ്, സൗത്ത്, കലൂര്‍, കടവന്ത്ര ഭാഗങ്ങള്‍ എല്ലാം വെള്ളത്തിന് അടിയില്‍ ആണ്. കനത്ത മഴയെ തുടര്‍ന്ന് ആറ് ബൂത്തുകള്‍ ഇതിനോടകം മാറ്റി സ്ഥാപിച്ചിട്ട് ഉണ്ടെങ്കിലും മഴ വോട്ടിംഗിനെ സാരമായി ബാധിച്ചിട്ടുണ്ട്. അയ്യപ്പന്‍ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് മഴ കൂടുതല്‍ വില്ലനായത്
5. കൂടുതല്‍ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ പല ഇടത്തും വോട്ടിംഗ് തുടരാനാവൂ എന്ന സ്ഥിതി ആണ് നിലവില്‍. പലബൂത്തുകളിലും കറണ്ടില്ലാത്തതും പ്രതിസന്ധി കൂട്ടുന്നുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് കലൂര്‍ സബ് സ്റ്റേഷന്‍ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നഗര കേന്ദ്രീകൃതമായ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്ക് എത്താനുള്ള വഴികളില്‍ എല്ലാം വെള്ളം കയറിയതോടെ വാഹന ഗതാഗതവും നിലച്ചു. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതോടെ ഇവിടെ നിന്നുള്ള ട്രെയിന്‍ ഗതാഗതവും നിറുത്തി
6. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജൂവല്ലേഴ്സ് കണ്ണൂര്‍ ബ്രാഞ്ചില്‍ വജ്ര, ഡയമണ്ട് ഫെസ്റ്റിന് ഉജ്വലമായ തുടക്കം. കാപിറ്റോള്‍ മാളില്‍ ആരംഭിച്ച ഡയമണ്ട് ഫെസ്റ്റ് ചലച്ചിത്ര താരം സനൂഷ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഒകേ്ടാബര് 29 വരെ വജ്ര, ഡയമണ്ട് ഫെസ്റ്റ് നീണ്ടു നില്‍ക്കും. ഫെസ്റ്റില്‍ നടക്കുന്ന എല്ലാ പര്‍ചേസുകള്‍ക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട്, ആപ്പിള്‍ ഐ ഫോണ്‍, ഓക്സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസ സൗകര്യം എന്നീ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
7. വിജയികള്‍ക്ക് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് കാറും സമ്മാനമായി നല്‍കും. ഡയമണ്ട് ഫെസ്റ്റിനോട് അനുബന്ധിച്ചു അയ്യായിരം മുതല്‍ ഒന്നര കോടി രൂപ വരെ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും കണ്ണൂരിലെ ജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബോബി ചെമ്മണൂര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ചെമ്മണൂര്‍ ഡയമണ്ട് ഹെഡ് ജിജോ വി.ജെ, റീജിയണല്‍ മാനേജര്‍ ഗോകുല്‍ ദാസ്, ഷോറൂം മാനേജര്‍ ജോര്‍ജ് എം.എക്സ്, മാര്‍ക്കറ്റിങ് മാനേജര്‍ അനീഷ് എന്നിവരും പങ്കെടുത്തു
8. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടുന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപ തിരഞ്ഞെടുപ്പും നടക്കും. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ ഏര്‍പ്പെടുത്തി ഇരിക്കുന്നത.് മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് മത്സരം
9. ഹരിയാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി , ജെ.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മത്സരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 8.9 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കും. 96,661 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഹരിയാനയില്‍ 90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1169 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് ഉണ്ട്. ഹരിയാനയിലെ 16,357 പോളിങ് സ്റ്റേഷനുകളില്‍ മൂവായിരം പ്രശ്ന സാധ്യത ബുത്തുകളും 100 പ്രശ്ന ബാധിത ബൂത്തുകളാണ്. 75000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്
10. പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സാഹചര്യം ഗൗരവത്തോടെ നിരീക്ഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ച് പാക് അധീന കശ്മീരിലെ തീവ്രവാദ ്യാമ്പുകളിലേക്ക് ഇകന്ത്യ നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്