റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോഓൺ. ഒന്നാം ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 26 റൺസിണിടെ നാല് വിക്കറ്റ് നഷ്ടം. ഓപ്പണർ ക്വിന്റൺ ഡികോക്ക് (അഞ്ച്), സുബൈർ ഹംസ (0), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (നാല്), തെംബ ബാവുമ (0) എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ക്വിന്റൺ ഡികോക്കാണ് ആദ്യം പുറത്തായത്. ആറു പന്തിൽ ഒരു ഫോർ സഹിതം അഞ്ചു റൺസെടുത്ത ഡികോക്ക് ഉമേഷ് യാദവിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. അഞ്ചു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും രണ്ടാം വിക്കറ്റും നഷ്ടം. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്‌പിന്നർമാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേർന്നാണ് പ്രതിരോധത്തിലാക്കിയത്.