തിരുവനന്തപുരം: പബ്ലിസിറ്റി എത്രകൊടുത്താലും ജയിക്കുന്നത് നിഷ്‌പക്ഷമതികളുടെ വോട്ടാണെന്ന് നടൻ കൊച്ചുപ്രേമൻ പറഞ്ഞു. വലിയവിള ശ്രീ വിദ്യധി രാജ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു താരം. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനുള്ള അവസരം ഇല്ലായിരുന്നെന്നും അവസരം ലഭിക്കുമ്പോഴൊക്കെ വോട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പബ്ലിസിറ്റി അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ എത്രകൊടുത്താലും ജയിക്കുന്നത് നിഷ്‌പക്ഷമതികളുടെ വോട്ടാണ്. ഇവിടെയെന്നല്ല, എല്ലാ സ്ഥലങ്ങളിലും അങ്ങനെയാണ്. ഒരോരുത്തരുടെ വിശ്വാസമാണ് ആർക്ക് ചെയ്യും എന്നത്"-അദ്ദേഹം വ്യക്തമാക്കി.