ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകൾ തകർത്തെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്ന് പാക് സൈന്യം. ഇക്കാര്യം സ്ഥിരീകരിക്കാനായി ഏതെങ്കിലും വിദേശരാജ്യപ്രതിനിധിയെയോ മാദ്ധ്യമങ്ങളെയോ ഇന്ത്യയ്ക്ക് സ്വാഗതം ചെയ്യാമെന്നും പാക് സൈനികവൃത്തങ്ങൾ പറഞ്ഞു.
ജമ്മുകാശ്മീരിലെ നിയന്ത്രണരേഖയിൽ താങ്ധർ, കേരൻ സെക്ടറുകളിൽ ഭീകരർ നുഴഞ്ഞുകയറുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ ആറ് പാക് സൈനികർ കൊല്ലപ്പെടുകയും
നാല് ഭീകരക്യാമ്പുകൾ തകർക്കുകയും ചെയ്തതായി കരസേന മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു.