engineering-college-stude
ENGINEERING COLLEGE STUDENTS


സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്സിന് 20,000 രൂപ യുമാണ് സ്‌കോളർഷിപ്പ് തുക. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. പത്ത് ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ നവംബർ 21നകം അപേക്ഷിക്കാം. ഫോൺ: 0471 2302090, 2300524.


റബർ ഉത്പന്ന നിർമ്മാണ പരിശീലനം
റബർ പാലിൽ നിന്ന് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് 23നും 24നും ചങ്ങനാശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയും സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, ചങ്ങനാശേരി എന്ന വിലാസത്തിലോ cfscchry@gmail.com എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക. ഫോൺ: 0481-2720311/9895632030

പരീക്ഷാഫലം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസെൻസിംഗ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷാഫലം (പ്രായോഗിക പരീക്ഷയ്ക്ക് ശേഷമുളളത്) പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം എല്ലാ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും www.ceikerala.gov.in ലും ലഭിക്കും.

ഇന്റർവ്യൂ 24 മുതൽ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് ഇന്റർവ്യൂവിന് കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നും അപേക്ഷ സമർപ്പിച്ചവരിൽ ഒരു ബാച്ചിന് 24,25,26 തീയതികളിൽ കോഴിക്കോട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471 2339233

ഇന്റർവ്യൂ മാറ്റി
സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്ന് കമ്മിഷന്റെ ആസ്ഥാനത്ത് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു.


പബ്ലിക് ഹിയറിംഗ് മാറ്റി
കരട് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ്മീറ്ററിംഗ്) റഗുലേഷൻസ് 2019, കരട് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (ഭേദഗതി) റഗുലേഷൻസ് 2019 എന്നിവയിന്മേൽ എറണാകുളം ടൗൺഹാളിൽ ഇന്ന് നടത്താനിരുന്ന പബ്ലിക് ഹിയറിംഗ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചു. 24 ന് തിരുവനന്തപുരത്ത് കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച പബ്ലിക് ഹിയറിംഗിന് മാറ്റമില്ല. കരടുകൾ www.erckerala.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24 ന് നടക്കുന്ന ഹിയറിംഗിൽ പൊതുജനങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുത്ത് അഭിപ്രായം ബോധിപ്പിക്കാം.

യു. എ.ഇയിൽ നഴ്സ് നിയമനം
ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നതിന് കൊച്ചിയിൽ ഇന്റർവ്യൂ നടക്കും. HAAD/DOH പാസായവർക്ക് മുൻഗണന. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gcc@odepc.in എന്ന് ഇ-മെയിലിലേക്ക് 30 നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള 'മദർതെരേസ' സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളേജുകളിൽ മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഏട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും/ ഒന്നാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. കഴിഞ്ഞവർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടു്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി നവംബർ 21നകം അപേക്ഷിക്കണം. ഫോൺ: 0471-2302090, 2300524.


നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി യോഗം മാറ്റി
കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി ഇന്ന് രാവിലെ 11ന് കോഴിക്കോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ചു.