മുംബയ് : മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഫ്രീകാളുകൾക്ക് നിരക്ക് ഈടാക്കിതുടങ്ങിയത് ഉപയോക്താക്കൾക്കിടയിൽ വൻവിമർശനത്തിന് ഇടയാക്കിയിരുന്നു. ഇവരുടെ പ്രതിഷേധം തണുപ്പിക്കാനായി ജിയോ അതിന്റെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ അവതരിപ്പിച്ചു.
വിവിധ സാധുത കാലയളവുകളുള്ള മതിയായ ഡേറ്റയും കോൾ ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതാണ് ഓൾ-ഇൻ-വൺ പ്ലാനുകൾ. ഇവ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനുകളുമായി സാമ്യമുള്ളതാണെങ്കിലും മൊത്തത്തിലുള്ള കണക്കുകൾ നോക്കുമ്പോൾ ഈ പ്ലാനുകൾ ലാഭകരമാണെന്ന് വേണം കരുതാൻ.
222, 333, 444, 555 എന്നിവയാണ് ജിയോ ഓൾ-ഇൻ-വൺ പ്ലാനുകൾ
222 രൂപ പ്ലാൻ
ഫ്രൂ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
333 രൂപ പ്ലാൻ
കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐയുസി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയിൽ തുടരും.
444 രൂപ പ്ലാൻ
ഈ പ്ലാൻ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളിൽ നിന്നും അതേ ആനുകൂല്യങ്ങൾ നിലനിർത്തുന്നു. ഇതിനാൽ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ ലഭിക്കും.
555 രൂപ പ്ലാൻ
ഈ പ്ലാൻ 444 രൂപ പ്ലാനിന് തുല്യമാണെങ്കിലും കൂടുതൽ സൗജന്യ ഐയുസി മിനിറ്റ് വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബി ഡേറ്റ, 100 എസ്എംഎസ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ, ജിയോ ആപ്സ് സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കൊപ്പം കാലാവധി 84 ദിവസത്തിൽ തുടരും. ഈ പായ്ക്ക് ഉപയോഗിച്ച് വരിക്കാർക്ക് 3000 മിനിറ്റ് ഐയുസി മിനിറ്റ് ഫ്രീയായി ലഭിക്കും.