crime-

ഫ്ലോറിഡ: പതിനാറുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഹൈസ്കൂൾ അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. ഫ്ലോറിഡയിലെ ഹൈസ്‌കൂൾ അദ്ധ്യാപികയും ബാസ്‌കറ്റ്ബോൾ പരിശീലകയുമായ 26കാരിയാണ് അറസ്റ്റിലായത്.

അറസ്റ്റ് വാറണ്ടിനെതുടർന്ന് മെഗാൻ പാരിസ് സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് വൊളൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗികബന്ധം നടത്തിയ കുറ്റത്തിനാണ് കേസെടുത്തത്. ഇവരെ ജയിലിലേക്ക് മാറ്റി.

കണക്ക് പഠിപ്പിക്കുന്നതിന് പുറമേ ന്യൂ സ്മിർന ബീച്ച്‌ ഹൈസ്‌കൂളിലെ പെണകുട്ടികളുടെ ബാസ്‌കറ്റ് ബാൾ ടീമിന്റെ പരിശീലക കൂടിയായിരുന്നു ഇവർ.

പാരീസും 16 വയസുള്ള ആൺകുട്ടിയും തമ്മിലുള്ള സംശയകരമായ പെരുമാറ്റത്തെക്കുറിച്ച് സ്കൂളിലെ ഒരു വിദ്യാർത്ഥി സ്കൂൾ അധികൃതരെ അറിയിച്ചതിനെതുടർന്ന് മാർച്ചിൽ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പാരിസിനെ ശമ്പളത്തോട് കൂടിയ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.

പാരീസ് വിദ്യാർത്ഥിയുമായി കാമ്പസിന് പുറത്ത് വച്ച്‌ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.