gulf
GULF

ജിദ്ദ : സൗദി ബസപകടത്തിൽ ഏഴ് ഇന്ത്യക്കാരും മരിച്ചതായി ജിദ്ദ് ഇന്ത്യൻ കോൺസുലേറ്റ്. 35 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബസിൽ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നതായാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പരിശോധനകൾക്കു ശേഷമായിരിക്കും മരണം സ്ഥിരീകരിക്കുക.

യു.പി സ്വദേശികളായ അഞ്ചു പേർ, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേരുടെയും വിവരങ്ങൾ കോൺസുലേറ്റ് സൗദി അധികൃതർക്കു കൈമാറി. പരിക്കേറ്റ രണ്ടുപേർക്ക് എല്ലാ സഹായവും ഏർപ്പാടാക്കിയതായി കോൺസുലേറ്റ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മദീനയ്ക്കു സമീപം അപകടത്തിൽപ്പെട്ടത്.