മൂന്നാം ദിനം ഇന്ത്യൻബൗളർ ഉമേഷ് യാദവിന്റെ ബൗൺസർ തലയിൽക്കൊണ്ട് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എൽഗാറിന് പരിക്കേറ്റു. ചായക്ക് തൊട്ടു മുമ്പായിരുന്നു സംഭവം. ഉമേഷ് എറിഞ്ഞ ഒമ്പതാം ഓവറിൽ 145 കിലോമീറ്രർ വേഗത്തിൽ എറിഞ്ഞ മൂന്നാം പന്താണ് എൽഗാറിന്റെ ഹെൽമറ്റിന്റെ വശത്ത് വന്നിടിച്ചത്. ക്രീസിൽ ഇരുന്നുപോയ എൽഗാർപ്രാഥമിക ചികിത്സയ്ക്ക് ശേഷം ക്രീസ് വിട്ടു.തുടർന്ന് ഡി ബ്രൂയിൻ എൽഗാറിന്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി.
സാഹയ്ക്ക് പകരം പന്ത്
ഇന്നലെ വിക്കറ്റ് കീപ്പിംഗിനിടെ പരിക്കേറ്റ ഇന്ത്യയുടെ വൃദ്ധിമാൻ സാഹയ്ക്ക് പകരം കണക്ഷൻ സബ്സ്റ്രിറ്ര്യൂട്ടായി റിഷഭ് പന്ത് കളിക്കാനിറങ്ങി. സാഹയുടെ വലത്തേകൈയിലെ വിരലിനാണ് പരിക്ക്.
മത്സരത്തിനിടെ ഒരു കളിക്കാരന് പരിക്കേറ്റാൽ മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്താമെന്ന ഐ.സി.സി.യുടെ പുതിയ നിയമ പ്രകാരമാണ് ഡിബ്രൂയിനും പന്തും കളിക്കാനിറങ്ങിയത്.
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്
മത്സരത്തിനിടെ ഒരു കളിക്കാരന് പരിക്കേറ്റാൽ മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്താമെന്ന ഐ.സി.സിയുടെ പുതിയ നിയമ പ്രകാരമാണ് ഡിബ്രൂയിനും പന്തും കളിക്കാനിറങ്ങിയത്.