oh-my-god

ഓ മൈ ഗോഡിന്റെ പുതുമ നിറഞ്ഞ ഒരു എപ്പിസോഡാണ് കണ്ണൂരിൽ ഷൂട്ട് ചെയ്തത്. ഇൻറീരിയർ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടുകാർ ഒത്തുചേർന്ന് കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയ്ക്ക് കൊടുത്ത പണിയാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ്.


വിദേശത്ത് ബിസിനസുള്ള എം.ഡി ഇൻറർവ്യൂവിന് എന്ന് പറഞ്ഞ് എല്ലാവരേയും കാണണമെന്ന് പറയുന്നു. അങ്ങനെ എത്തുന്നവരിൽ ഒരാളായ പെൺകുട്ടിയോട് എം.ഡി വിവാഹം കഴിക്കണമെന്ന മോഹം പറയുന്നു. തുടർന്ന് കുട്ടി വയസ്സ് കൂടിപ്പോയതിന്റെ പേരിൽ നിരസിക്കുന്നതും കൂട്ടുകാർ വിവാഹം നടത്താൻ ശ്രമിക്കുന്നതുമാണ് ചിരി നിറയ്ക്കുന്നത്