ന്യൂഡൽഹി: സന്തോഷവതിയായ പെൺകുട്ടി എന്ന അടിക്കുറിപ്പോടെെ നടി കിംശർമ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ബിക്കിനി ധരിച്ചുനിൽക്കുന്ന തന്റെ ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. സുന്ദരവും ആകർഷണീയമായ ചിത്രം, നിങ്ങളെ ഇപ്പോൾ കണ്ടാൽ ഒരു പതിനെട്ടുകാരി പെൺകുട്ടിയായാണ് തോന്നുന്നത് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെവരുന്നത്.
മുൻപും ഇത്തരത്തിലുളള ചിത്രങ്ങൾ പങ്കുവെച്ച് താരം ആരാധകശ്രദ്ധ നേടിയിരുന്നു.സ്വിമ്മിംഗ് പൂളിന്റെ പൂളിന്റെ ലാഡറിൽ ഇരിക്കുന്ന ചിത്രം ഉൾപ്പെടെ സോഷ്യൽമീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങൾ വ്യാപകമായാണ് പ്രചരിച്ചത്.
2000ൽ മൊഹബത്തേൻ എന്ന ചിത്രത്തിലൂടെയാണ് കിം ശർമ്മ ബോളിവുഡിൽ അരങ്ങേറിയത്. തുടർന്ന ഫിദ അടക്കമുള്ള നിരവിധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.