isl

ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്.സിയും നോർത്ത് ഈസ്റ്ര് യുണൈറ്രഡും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും മഴകാരണം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മലയാളി താരം ആഷിഖ് കരുണിയൻ ബംഗളൂരുവിനായി കളത്തിലിറങ്ങി. ഘാന സൂപ്പർതാരം അസമോവ ഗ്യാൻ നോർത്ത് ഈസ്റ്രിനായി കളത്തിലിറങ്ങി.