തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന പരാതിയുമായി മഞ്ജു വാര്യർ. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ഡി.ജി.പിക്ക് പരാതി നൽകി. ലോക്നാഥ് ബെഹ്റെയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. തനിക്കെതിരെ സംഘടിമായ നീക്കം നടത്തുന്നു. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പരാതിയിൽ പറയുന്നു.
ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.