election

തി​രു​വ​ന​ന്ത​പു​രം​:​ ​വോ​ട്ട​ർ​മാ​രെ​ ​മ​ധു​ര​ ​പ​ല​ഹാ​ര​ങ്ങ​ൾ​ ​ന​ൽ​കി​ ​സ്വീ​ക​രി​ച്ച് ​മ​ണ്ഡ​ല​ത്തി​ലെ​ ​മാ​തൃ​കാ​ ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ൾ.​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​കു​ടി​വെ​ള്ള​വും​ ​ഫാ​നും​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മു​ള്ള​വ​ർ​ക്ക് ​മൊ​ബൈ​ൽ​ ​മെ​ഡി​ക്ക​ൽ​ ​യൂ​ണി​റ്റി​ന്റെ​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കി​യാ​ണ് ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ൾ​ ​മാ​തൃ​ക​യാ​യ​ത്.​ ​മ​ണ്ഡ​ല​ത്തി​ലെ​ 20​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളാ​ണ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ദി​ന​ത്തി​ൽ​ ​മാ​തൃ​കാ​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വ​ച്ച​ത്.


വോ​ട്ട​ർ​മാ​ർ​ക്ക് ​ക്യൂ​ ​നി​ൽ​ക്കാ​തെ​ ​ടോ​ക്ക​ൺ​ ​എ​ടു​ത്ത് ​ഇ​രി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഈ​ ​ബൂ​ത്തു​ക​ളി​ൽ​ ​ഒ​രു​ക്കി​യി​രു​ന്നു.​ ​ചി​ല​ ​ബൂ​ത്തു​ക​ളി​ൽ​ ​പ​ച്ച​ക്ക​റി​ ​വി​ത്തും​ ​വൃ​ക്ഷ​ത്തൈ​ക​ളും​ ​ന​ൽ​കി.​ ​വോ​ട്ട​ർ​മാ​രെ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നും​ ​സ​ഹാ​യി​ക്കു​ന്ന​തി​നും​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്കു​ക​ളും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


സെ​ന്റ് ​ഗൊ​രേ​റ്റീ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​നാ​ലാ​ഞ്ചി​റ,​ ​പി.​എ​സ്.​ ​ന​ട​രാ​ജ​പി​ള്ള​ ​മെ​മ്മോ​റി​യ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​പേ​രൂ​ർ​ക്ക​ട,​ ​ഗ​വ.​ ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ് ​പേ​രൂ​ർ​ക്ക​ട,​ ​ഗ​വ.​ ​എ​ച്ച്.​എ​സ് ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​മ​ഞ്ചം​പ​റ​ ​എ​ൽ.​പി.​എ​സ്,​ ​ഗ​വ.​ ​എ​ച്ച്.​എ​സ് ​കാ​ച്ചാ​ണി,​ ​പി.​ടി.​പി​ ​ന​ഗ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഹാ​ൾ,​ ​സെ​ന്റ് ​ജോ​ൺ​സ് ​യു.​പി.​എ​സ് ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​വി​ദ്യാ​ധി​രാ​ജ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ​ ​പി.​ടി.​പി​ ​ന​ഗ​ർ,​ ​ഹോ​ളി​ ​ഏ​ഞ്ച​ൽ​സ് ​മേ​രി​ ​മൗ​ണ്ട് ​ഐ.​സി.​എ​സ് ​സ്‌​കൂ​ൾ,​ ​സാ​ൽ​വേ​ഷ​ൻ​ ​ആ​ർ​മി​ ​എ​ച്ച്.​എ​സ്.​എ​സ്,​ ​ഗ​വ.​ ​മോ​ഡ​ൽ​ ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​പ​ട്ടം,​ ​സെ​ന്റ്‌​ ​മേ​രീ​സ് ​എ​ൽ.​പി.​എ​സ് ​പ​ട്ടം,​ ​ആ​ര്യ​ ​സെ​ൻ​ട്ര​ൽ​ ​സ്‌​കൂ​ൾ​ ​പ​ട്ടം,​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ ​പ​ട്ടം,​ ​സി​റ്റി​ ​വൊ​ക്കേ​ഷ​ണ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​പി.​എം.​ജി,​ ​ജ​വ​ഹ​ർ​ ​ന​ഗ​ർ​ ​എ​ൽ.​പി.​എ​സ്,​ ​രാ​ജാ​ ​കേ​ശ​വ​ദാ​സ് ​എ​ൻ.​എ​സ്.​എ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​ശാ​സ്ത​മം​ഗ​ലം,​ ​സെ​വ​ന്ത് ​ഡേ​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​സ്‌​കൂ​ൾ,​ ​ഗ​വ.​ ​യു.​പി.​എ​സ് ​തി​രു​മ​ല​ ​എ​ന്നി​വ​യാ​ണ് ​മ​ണ്ഡ​ല​ത്തി​ലെ​ ​മാ​തൃ​കാ​ ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ൾ.