ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ് പ്രൊഡക് ഷൻസിന്റെ ബാനറിൽ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. സംയുക്ത മേനോനും ഗായത്രി അരുണുമാണ് നായികമാർ.ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, രശ്മി ബോബൻ, വി. കെ. ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയവരാണ് താരനിരയിലുള്ളത്. ഇന്നലെ ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നു.കൊച്ചിയിൽ വച്ചാണ് ഷൂട്ടിംഗ്.
നവംബർ പത്ത് മുതൽ തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും.മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് നിർമ്മാതാവ്. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ,ശങ്കർ രാജ് ആർ. ഛായാഗ്രഹണം വൈദി സോമസുന്ദരം.
പ്രൊഡക് ഷൻ കൺട്രോളർ ബാദുഷ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.