നമുക്ക് അധികം പരിചിതമല്ലാത്ത ചിയ സീഡ് സൗത്ത് അമേരിക്കയിലും മെക്സിക്കോയിലും ധാരാളമായുള്ള സാൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്താണ്. ആരോഗ്യഗുണങ്ങളുള്ളതും പോഷക സമ്പന്നവുമാണ്. പാലിൽ ഉള്ളതിന്റെ അഞ്ചിരട്ടി കാൽസ്യവും ഓറഞ്ചിൽ ഉള്ളതിന്റെ ഏഴിരട്ടി വിറ്രാമിൻ സിയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഉന്മേഷവും ഊർജ്ജവും പകരാൻ മികച്ചതായ ചിയ സീഡ് ശരീരഭാരം കുറയ്ക്കാനുള്ള ഉപാധിയുമാണ്.
ഒമേഗത്രി ഫാറ്റി ആസിഡുകളുടെ കലവറയായതിനാലും രക്തത്തിലെ കൊളസ്ട്രോൾ നില താഴ്ത്തുന്നതിനാലും ചിയ സീഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. സിങ്ക്, കാൽസ്യം, മഗ്നീഷ്യം എന്നിവയും ധാരാളമുണ്ട്. നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും.
മികച്ച രോഗപ്രതിരോധശേഷിയുമുണ്ട്. സുഖകരമായ ഉറക്കം നൽകും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കും. ആർത്രൈറ്റിസ് അടക്കം സന്ധിരോഗങ്ങളെയും ശമിപ്പിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നു. ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കും. ചിയ സീഡ് സ്മൂത്തികളിൽ ചേർത്തും സാലഡുകൾക്കൊപ്പവും കോൾഡ് കോഫിയിലും ചേർത്ത് കഴിക്കാം.