മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അഭിമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടം. വിരുദ്ധമായ പ്രവൃത്തികൾ ഒഴിവാക്കണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആവശ്യങ്ങൾ തൃപ്തികരമാകും. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആരോഗ്യം സംരക്ഷിക്കും. ദുശീലങ്ങൾ ഉപേക്ഷിക്കും. മാതാപിതാക്കളുടെ അനുഗ്രഹം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പ്രവർത്തന വിജയം. ആദ്ധ്യാത്മിക ചിന്തകൾ വർദ്ധിക്കും. മനസമാധാനം നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വ്യാപാര പുരോഗതി. സാമ്പത്തിക നേട്ടം. ഗുണനിലവാരം വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സേവന മികവ്. ദുഷ്കീർത്തി ഒഴിവാകും. നിയമ സഹായം ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബന്ധുക്കൾ വിരുന്നുവരും. ആശ്വാസത്തിന് അവസരം. സുരക്ഷാപദ്ധതികൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തെറ്റിദ്ധാരണ മാറും. കുടുംബത്തിൽ ഐക്യം വർദ്ധിക്കും. വിജയ ശതമാനം നേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സഹോദര സഹായം. തൊഴിൽ ലഭിക്കും.ആത്മവിശ്വാസം വർദ്ധിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. യുക്തമായ തീരുമാനങ്ങൾ. സദ്ചിന്തകൾ വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തന ക്ഷമത ഉണ്ടാകും. ദൂരയാത്രകൾ വേണ്ടിവരും. പദ്ധതികൾക്ക് അംഗീകാരം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം. മികവ് പ്രകടിപ്പിക്കും.സാമ്പത്തിക പുരോഗതി.