ചൈന മുന്നിൽ
ചൈനയിലാണ് ഏറ്റവും കൂടുതൽ മെട്രോകൾ ഒാടുന്നത്. ലോകത്തിലാദ്യമായി മെട്രോ ഒാടുന്നത് ലണ്ടനിലാണ്. 1863 ൽ ലണ്ടനിൽ ആരംഭിച്ച മെട്രോ ഭൂഗർഭ മെട്രോ ആയിരുന്നു. തുരങ്കങ്ങളുടെ പ്രത്യേകതകാരണം ട്യൂബ് മെട്രോ എന്നും ഇതറിയപ്പെടുന്നു. ലോകത്താദ്യമായി വൈദ്യുതി ഉപയോഗിച്ച് ഒാടിയ മെട്രോയും ഇതുതന്നെ. 402 കി.മീറ്ററാണ് ഇതിന്റെ നീളം. രണ്ടാം ലോക യുദ്ധത്തോടനുബന്ധിച്ച് ശത്രുരാജ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ധാരാളംപേർ ഇൗ മെട്രോയുടെ തുരങ്കപാതയിൽ തടിച്ചുകൂടി. ഇൗ തിക്കിലും തിരക്കിലും 173 പേർ മരിച്ചു.
ലണ്ടൻ മെട്രോ
ലോകത്തെ മൂന്നാമത്തെ വലിയ മെട്രോയാണ് ലണ്ടനിലെ മെട്രോ. ലക്ഷക്കണക്കിനാളുകൾ ഇത് ഉപയോഗിക്കുന്നു.
കൊൽക്കത്ത മെട്രോ
1984 ൽ ആണ് ഇന്ത്യയിലാദ്യമായി മെട്രോ നിലവിൽ വന്നത്. എസ് പ്ളനോഡ് മുതൽ ഭവാനിപൂർ(ഇപ്പോൾ നേതാജിഭവൻ) വരെയാണ് ഇത് ഒാടുന്നത്.
3.4 കി.മീ ദൂരത്തിൽ ഒാടിയ മെട്രോ ഇന്ന് 27.22 കി.മീ ദൈർഘ്യത്തിൽ ഒാടുന്നു. ഇപ്പോൾ നോവാ ഇന്ത്യൻ റെയിൽവേയുടെ 17-ാമത് സോണാണ് കൊൽക്കത്ത മെട്രോ. ഏഷ്യയിലെ മൂന്നാമത്തെ ഭൂഗർഭ റെയിൽപ്പാതയാണ് മെട്രോയുടേത്.
നാഗ്പൂർ മെട്രോ
2019 മാർച്ച് 8ന് ഉദ്ഘാടനം നടന്ന ഇതിന് 13.5 കി.മീറ്ററാണ് ദൂരം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണുള്ളത്. 43 കി.മീറ്റർ ആണ് ഇതിന്റെ ദൈർഘ്യം.
ഡൽഹി മെട്രോ
ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ആയ ഡൽഹി മെട്രോ ലോകത്തിലെ 8-ാമത്തെ വലിയ മെട്രോയാണ്. 2002 ലാണിത് പ്രവർത്തനം തുടങ്ങിയത്. 373 കി.മീ ആണ് നിലവിലെ ദൈർഘ്യം. ഇന്ത്യയിൽ മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്ന ആദ്യ മെട്രോയാണിത്. 83 കി.മീറ്ററായിരുന്നു ആദ്യ ദൈർഘ്യം.
ർഗുഡ്ഗാവ് മെട്രോ
ഡൽഹി മെട്രോയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇൗ മെട്രോ 2013 ലാണ് പ്രവർത്തനം തുടങ്ങിയത്.
സ്വകാര്യ മേഖലയിൽ നിന്നു നിക്ഷേപം സ്വീകരിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യ മെട്രോയാണിത്. 11.7 കി.മീ ഇതിന്റെ നീളം.
യമുനാബാങ്ക്-നോയിഡ മെട്രോ
ഡൽഹിയെയും ഉത്തർപ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇതാണ് ഇന്ത്യയിലെ ആദ്യസംസ്ഥാനന്തര മെട്രോ.
ചെന്നൈ മെട്രോ
45 കി.മീ ദൈർഘ്യമുള്ള ചെന്നൈ മെട്രോ 2009 ലാണ് നിലവിൽ വന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മെട്രോ സിസ്റ്റമാണിത്.
മുംബയ് മെട്രോ
2014 ൽ പ്രവർത്തനമാരംഭിച്ച ഇതിന്റെ നീളം 11.4 കി.മീറ്ററാണ്. മുംബയ് മെട്രോ റെയിൽ കോർപ്പറേഷൻ എന്ന സ്വകാര്യ കമ്പനിക്കാണ് മുംബയ് മെട്രോയുടെ ആദ്യഘട്ടത്തിന്റെ ചുമതല.
ഇ. ശ്രീധരൻ
1995 ലാണ് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പ്രവർത്തനമാരംഭിക്കുന്നത്. ഇതിന് കീഴിലാണ് ഡൽഹി മെട്രോ. കാർബൺ സംയുക്തങ്ങളെ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനുള്ള യു.എൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായിട്ടാണ് ഒരു മെട്രോയ്ക്ക് ഇൗ പുരസ്കാരം ലഭിക്കുന്നത്.
ലക്നൗ മെട്രോ
കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും സംയുക്ത സംരംഭമാണിത്. 2017 ൽ ഉദ്ഘാടനം കഴിഞ്ഞ ഇതിന് 22.87 കി.മീറ്ററാണ് ദൈർഘ്യം.
ഹൈദരാബാദ് മെട്രോ
2017ൽ ആരംഭിച്ച മറ്റൊരു മെട്രോ. 58 കി.മീറ്ററാണിതിന്റെ ദൈർഘ്യം. ആദ്യഘട്ടത്തിൽ രാജ്യത്തെ ഏറ്റവും നീളമേറിയ മെട്രോയാണിത്.
അഹമ്മദാബാദ് മെട്രോ
6.5 കി.മീ നീളമുള്ള ഇത് 2019 മാർച്ച് 4 നാണ് നിർമ്മാണം തുടങ്ങിയത്. 40 കി.മീറ്ററാണ് ഒന്നാം ഘട്ടത്തിന്റെ ദൈർഘ്യം.
ഗ്രീൻ മെട്രോ
പരിസ്ഥിതി സൗഹൃദ മെട്രോക്കാണ് ഗ്രീൻ മെട്രോ എന്നുപറയുന്നത്.
ജയ്പൂർ മെട്രോ
2015 ൽ പ്രവർത്തനമാരംഭിച്ച ഇതിന് 9.63 കി.മീറ്ററാണ് ദൈർഘ്യം
ദുബായ് മെട്രോ
74.6 കി.മീറ്റർ ദൂരമുള്ള ദുബായ് മെട്രോയാണ് ഡ്രൈവറില്ലാതെ ഒാടുന്ന മെട്രോകളിൽ ദൈർഘ്യമുള്ളത്.
പൈതൃക മെട്രോ
ഹംഗറിയിലെ ബുഡാപെസ്റ്റ് മെട്രോയാണ് യുനസ്കോ ലോക പൈതൃക പട്ടികയിലിടം നേടിയ ഒരേയൊരു മെട്രോ. 1896 ൽ ആരംഭിച്ച ഇതാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ മെട്രോ.
കൊച്ചി മെട്രോ
കേരളത്തിന്റെ മെട്രോയാണ് കൊച്ചി മെട്രോ. 2017 ജൂൺ 17 നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടന്നത്. ആലുവ മുതൽ പാലാരിവട്ടംവരെയുള്ള 13 കി.മീ ആണ് ആദ്യ സർവീസ്. ഇപ്പോൾ മഹാരാജാസ് വരെ സർവീസ് നീട്ടിയിട്ടുണ്ട്. ഇപ്പോൾ ദൈർഘ്യം 18 കി.മീ. ആണ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനായിരുന്നു നടത്തിപ്പുചുമതല. എന്നാലിതിന്റെ നടത്തിപ്പ് ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവെന്ന ബഹുമതി കൊച്ചി മെട്രോക്കാണ്.
നമ്മുടെ മെട്രോമാൻ
ഇന്ത്യയുടെ മെട്രോ സ്വപ്നത്തിൽ പ്രതിഷ്ഠിച്ചത് ശ്രീധരൻ എന്ന മലയാളി എൻജിനിയറാണ്. ഇന്ത്യയിൽ മെട്രോ റെയിലിന്റെ മുഖ്യസൂത്രധാരൻ ഇദ്ദേഹമാണ്.
റെയിൽവേയിൽ എൻജിനിയറായിട്ടാണ് തുടക്കം. പാമ്പൻപാലം കടലെടുത്തപ്പോൾ അത് പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല ഇ. ശ്രീധരനായിരുന്നു (1963). 1970 ലാണ് രാജ്യത്തെ ആദ്യത്തെ മെട്രോയുടെ നിർമ്മാണത്തിൽ ഇദ്ദേഹം പങ്കാളിയാവുന്നത്. കൊങ്കൺ റെയിൽവേയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ദുഷ്കരമായ മലഞ്ചെരിവുകളിലൂടെയുള്ള റെയിൽവേയെ തന്റെ ആസൂത്രണ മികവുകൊണ്ട് ശ്രീധരൻ യാഥാർത്ഥ്യമാക്കി. ഇതിനുശേഷമാണ് ഡൽഹി മെട്രോക്കായി അദ്ദേഹം പ്രവർത്തിക്കുന്നത്. ഡി.എം.ആർ.സിയിലെ പ്രവർത്തനത്തിനുശേഷം കൊച്ചി മെട്രോയുടെയും ലക്നൗ, ജയ്പൂർ മെട്രോയുടെയും മുഖ്യ ഉപദേഷ്ടാവായി.