trrump

വാഷിംഗ്ടൺ: പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നതാണ് ഇന്ത്യ-പാക് ചർച്ചയ്ക്ക് തടസമെന്ന് യു.എസ് വ്യക്തമാക്കി. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. 1972ലെ സിംല കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ചയാണ് നല്ലതെന്നാണ് യു.എസ് വിശ്വസിക്കുന്നതെന്ന് ദക്ഷിണ മധ്യേഷ്യയിലെ യു.എസ്​ ആക്​ടിംഗ്​ അസിസ്​റ്റൻറ്​ സെക്രട്ടറി ആലീസ്​ ജി.വെൽസ്​ വ്യക്തമാക്കി.

2006-2007 കാലഘട്ടത്തിൽ ഇന്ത്യ-പാക് പ്രശ്നങ്ങൾ കുറവായിരുന്നു. എന്നാൾ, കാശ്മീർ വിഷയം ഉൾപ്പെടെ നിരവധി വിൽയങ്ങളാണ് ഇരുവർക്കും മുന്നിലുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള​ ചർച്ചയെ തങ്ങൾ പിന്തുണക്കുന്നതായും യു.എസ്​ വ്യക്തമാക്കി. "മികച്ച ഉഭയകക്ഷി ചർച്ച പുനരാരംഭിക്കുന്നതിന്​ പരസ്​പര വിശ്വാസം ആവശ്യമാണ്​. കാശ്​മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്ന പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദ സംഘടനകൾ പാകിസ്ഥാന്റേയും കാശ്​മീരിന്റേയും ശത്രുക്കളാണെന്ന പാക്​ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രസ്​താവനയെ യു.എസ്​ സ്വാഗതം ചെയ്യുന്നു.

എന്നാൽ, അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദ ഇടപെടലുകളാണ് ആദ്യം നിറുത്തേണ്ടത്. അതിർത്തിക്കപ്പുറത്തേക്ക്​ തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന സംഘടനകളെ പാകിസ്ഥാൻ പിന്തുണക്കുന്നത്​ തുടരുന്നതാണ്​ ചർച്ചക്കുള്ള പ്രധാന തടസം. ഇതുതന്നെയാണ് ഇന്ത്യ പാക് ചർച്ചയ്ക്കുള്ള പ്രധാന കാരണെമെന്നും" യു.എസ് വ്യക്തമാക്കി. പാകിസ്ഥാനെ എഫ്.എ.ടി.എഫ് ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിഷയത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

2020 ഫെബ്രുവരിക്കുള്ളിൽ എഫ്.എ.ടി.എഫ് മുന്നോട്ടുവയ്ക്കുന്ന 27 നിർദ്ദേശങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്താനാണ് പാരിസിൽ നടന്ന യോഗത്തിൽ തീരുമാനമായത്.ഭീകര സംഘടനകൾക്ക് പണം നൽകുന്നത്,​ കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാകിസ്ഥാൻ സമർപ്പിച്ച 450 പേജുള്ള രേഖകൾ യോഗം വിലയിരുത്തി. ഇതിനുശേഷമാണ് അധിക മാനദണ്ഡങ്ങൾകൂടി നിർദ്ദേശിച്ച് സമയപരിധി നീട്ടി നൽകിയത്.