hibi-wife-fb

കൊച്ചി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ എറണാകുളം എം.പി ഹൈബി ഈഡന്റേതുൾപ്പെടെ നിരവധിയാളുകളുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഹൈബിയുടെ ഭാര്യ അന്ന ലിൻഡ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിക്കൊണ്ടിരിക്കുകയാണ്.വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്.

ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. പാർക്ക് ചെയ്ത വാഹനവും മുങ്ങി. ഈ സമയത്ത് സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും,​ വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും അന്ന ലിൻഡ് പങ്കുവച്ചിരുന്നു.

ഈ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനാണ് വിവാദമായത്. '​വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കൂ' എന്നായിരുന്നു വാചകം. നിരവധിപേരാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

hibi-wife-fb