manju-warrier

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് നടി മഞ്ജുവാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്‌.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സി.ഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാർ മേനോന്റെ മൊഴി രേഖപ്പെടുത്തും.


കഴിഞ്ഞ ദിവസമാണ് ശ്രീകുമാർ മേനോൻ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി മഞ്ജു വാര്യർ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. തനിക്കെതിരെ സംഘടിമായ നീക്കം നടത്തുന്നതായും ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പരാതിയിൽ പറയുന്നു. ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.