കൊച്ചി കോര്‍പറേഷന്‍ പിരിച്ചു വിടാത്തത് എന്തെന്ന് ഹൈക്കോടതി. വെള്ളക്കെട്ടില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍.
1. വെള്ളക്കെട്ടില്‍ കൊച്ചി കോര്‍പറേഷന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇങ്ങനെ ഒരു കോര്‍പറേഷന്‍ എന്തിന് എന്ന് ചോദ്യം. കോര്‍പറേഷനെ പിപരിച്ചു വിടാത്തത് എന്തുകൊണ്ട്. ചെളി നീക്കാന്‍ എത്രകോടി ചെലവാക്കുന്നു. കൊച്ചിയെ സിംഗപൂര്‍ ആക്കണം എന്നല്ല പറയുന്നത്, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഒരുക്കണം എന്നും കോടതി. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നാളെ അഡ്വക്കേറ്റ് ജനറല്‍ ഹാജരായി വിശദീകരണം നല്‍കണം എന്നും ഹൈക്കോടതി.
2. അതേസമയം, കൊച്ചിയിലെ കനത്തമഴയിലെ വെള്ളക്കെട്ടിന്റെ പേരില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍. വെള്ളക്കെട്ട് പ്രശ്നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായത് എല്ലാം ചെയ്തു എന്നും മേയര്‍ പറഞ്ഞു. ഒപ്പം ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നു എന്നും മേയര്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വഭാവികം മാത്രമാണെന്നും സൗമിനി ജെയ്ന്‍ പ്രതികരിച്ചു
3. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെയാണ് നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയര്‍ രംഗത്തെത്തിയത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികളെയും സൗമിനി ജെയ്ന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആയിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചത് എന്നായിരുന്നു സൌമിനി ജെയ്‌ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങള്‍ മാലിന്യം തള്ളുന്നത് ആണെന്നും മേയര്‍ ചൂണ്ടിക്കാട്ടി
4.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വക്കീല്‍ നോട്ടീസ്. എന്‍.എസ്.എസ് വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. മാപ്പ് പറയാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്
5.. അതേസമയം എന്‍.എസ്.എസിന് എതിരായി സമസ്ത നായര്‍ സമാജവും എല്‍.ഡി.എഫും നല്‍കിയ പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്കും തിരുവനന്തപുരം കലക്ടര്‍ക്കും നിര്‍ദേശം നല്‍കി. അതിനിടെ, യു.ഡി.എഫിനെ വിജയിപ്പിക്കണം എന്ന എന്‍.എസ്.എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തള്ളിയെന്ന് സി.പി.എം. എന്‍.എസ്.എസ് വഴി ആര്‍.എസ.്എസ് വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവ് എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും എന്നും ആയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്ക് വി.കെ. പ്രശാന്ത് ജയിക്കുമെന്നും സി.പി.എം
6. തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മഞ്ജു വാര്യറിന് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മാദ്ധ്യമങ്ങളില്‍ നിന്നാണ് മഞ്ജുവിന്റെ പരാതിയെ കുറിച്ച് അറിഞ്ഞത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. എല്ലാ സത്യങ്ങളുടെ അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തും എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചു വന്നതുമുതലുള്ള കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. അതിനിടെ, ശ്രീകുമാര്‍ മേനോന്‍ ഭീഷണി പെടുത്തി എന്ന് സൂചിപ്പിച്ച് ഫെഫ്കയ്ക്കും അമ്മ സംഘടനയ്ക്കും മഞ്ജു വാര്യര്‍ കത്ത് നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കും എന്ന് ഫെഫ്ക.
7.. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും അപകടപ്പെടുത്തും എന്ന് ഭയമുണ്ടെന്നും ആരോപിച്ച് ആണ് മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഒടിയനു ശേഷമുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണ്. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗ പെടുത്തുമെന്നു ഭയമുണ്ടെന്നുമാണ് മഞ്ജു പരാതിയില്‍ ആരോപിച്ചത്. ഡി.ജി.പി ലോകനാഥ് ബെഹ്റയെ നേരില്‍ കണ്ടാണു പരാതി നല്‍കിയത്. തനിക്കെതിരേ ചിലര്‍ സംഘടിതമായ ആക്രമണം നടത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
8.. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്സിനും 202 റണ്‍സിനും ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികം ആയിട്ടായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലായിരുന്നു. നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത ഷമിയും രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ച്വറിയുടെയും അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
9.. ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ച നടക്കാത്തതു സംബന്ധിച്ച ഇന്ത്യന്‍ വാദത്തെ പിന്തുണച്ച് അമേരിക്ക. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പാകിസ്താന്‍ പിന്തുണക്കുന്നത് ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ മുഖ്യ തടസമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയെ തങ്ങള്‍ പിന്തുണക്കുന്നത് ആയും യു.എസ് വ്യക്തമാക്കി