ramco

കൊച്ചി: രാംകോ ഗ്രൂപ്പിന്റെ ഭാഗമായ രാംകോ ഇൻഡസ്ട്രീസ് ഡിജിറ്റലി പ്രിന്റഡ് ഹൈലക്‌സ് ബോർഡുകൾ കേരള വിപണിയിലിറക്കി. വീടുകൾ,​ വാണിജ്യാധിഷ്‌ഠിത കെട്ടിടങ്ങൾ എന്നിവയിൽ അകത്തും പുറത്തും ഉപയോഗിക്കുന്ന ജിപ്‌സം ബോർഡ്,​ പ്ളൈവുഡ് ബോർഡ്,​ പ്ളാസ്‌റ്റർ ഒഫ് പാരീസ് എന്നിവയ്ക്ക് പകരമായി ഈ നൂതന കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ ഉപയോഗിക്കാമെന്ന് രാംകോ ഇൻഡസ്‌ട്രീസ് സി.ഇ.ഒ പ്രേം ജി. ശങ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജാപ്പനീസ് കമ്പനിയായ എ ആൻഡ് എ മെറ്രീരിയൽസ് കോർപ്പറേഷന്റെ സാങ്കേതിക സഹായത്തോടെയാണ് നിർമ്മാണം. തീ,​ വെള്ളം,​ ചിതൽ,​ പൂപ്പൽ,​ ശബ്‌ദം എന്നിവയെ ചെറുക്കും. മികച്ച നിലവാരം,​ ഉയർന്ന സുരക്ഷ,​ കുറഞ്ഞ തൊഴിൽകൂലി,​ സമയലാഭം,​ മുടക്കുമുതലിന് മികച്ച മൂല്യം എന്നിങ്ങനെയും മികവുകളുണ്ട്.

രാംകോ ഹൈസം എന്ന ഫൈബർ സിമന്റ് ബോർഡുകൾ,​ പരിസ്ഥിതിക്ക് ഇണങ്ങിയ,​ ആസ്ബെസ്റ്റോസ് വിമുക്ത ഗ്രീൻകോർ റൂഫിംഗ് ഷീറ്റുകൾ എന്നിവയും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. കമ്പനിയുടെ മൊത്തം വില്‌പനയുടെ 8-10 ശതമാനം കേരളത്തിലാണ്. പ്രതിവർഷം 25-30 ശതമാനമാണ് കേരളത്തിൽ വളർച്ച.

കമ്പനിയുടെ ഇന്ത്യയിലെ 11-ാം പ്ളാന്റ് 200 കോടി രൂപ ചെലവിൽ അടുത്തവർഷം ഗുജറാത്തിൽ നിർമ്മാണം പൂർത്തിയാക്കും. ഇവിടെ 70,​000 ടണ്ണായിരിക്കും ഹൈലക്‌സ് ഉത്പാദനശേഷിയെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ നാരായൺ ശങ്കർ ഭട്ട്,​ നാരായണസ്വാമി,​ സാംബശിവം ശ്രീനിവാസ്,​ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഒ.യു. രാജീവ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.