കേന്ദ്ര സർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ പി.എം.ജി ജംഗ്ഷനിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ നടത്തുന്ന സൗജന്യ കോഴ്സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.
സോഫ്ട്‌വെയർ ഡെവലപ്പർ കോഴ്സിലേക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. പ്രായം 20 - 35 വയസ്. അപേക്ഷകർ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ സാക്ഷ്യപ്പടുത്തിയ അസൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പ് എന്നിവ ഉൾപ്പെടെ രജിസ്റ്റർ ചെയ്യണം.
ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ/ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ/ അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിർന്ന പൗരൻമാരായിരിക്കണം. ഫോൺ: 0471-2307733, 8547005050.
സൗദിയിൽ എൻജിനിയർ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ബിടെക് യോഗ്യതയും അഞ്ച് വർഷം ആശുപത്രി പ്രവൃത്തി പരിചയമുള്ള മെയിന്റനൻസ് എൻജിനിയർ, സേഫ്ടി എൻജിനിയർ എന്നിവരെയും ഡിഗ്രി യോഗ്യതയുള്ള രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്. ബയോഡാറ്റയും യോഗ്യത, തൊഴിൽ പരിചയം സർട്ടിഫിക്കറ്റുകൾ, ആധാർ, പാസ്‌പോർട്ട് എന്നിവ സഹിതം mou.odepc@gmail.com ലേക്ക് 31നകം അപേക്ഷിക്കണം. സൗദിയിൽ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in, ഫോൺ: 0471-2329440/41/42/43.