kaumudy-news-headlines

1. കൂടത്തായില്‍ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന് കേസിലെ മുഖ്യപ്രതി ജോളിയുടെ മൊഴി. സിലിയുടെ ആഭരണങ്ങള്‍ കാണാനില്ല എന്നായിരുന്നു നേരത്തെയുള്ള വിവരം. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ജോളിയുടെ വെളിപ്പെടുത്തല്‍. സിലി വിധക്കേസില്‍ ഈ മാസം 26 വരെയാണ് ജോളിയെ താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. ഗുളികയില്‍ സയനൈഡ് പുരട്ടിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗുളികയെ കുറിച്ചുള്ള വിവരവും ഇതിന്റെ ഉറവിടവും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. ജോളിക്ക് ഒന്നില്‍ കൂടുതല്‍ പലരില്‍ നിന്നായി സയനൈഡ് ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.


2. മഞ്ചേശ്വരത്ത് പിടികൂടിയത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബീസ എന്ന സത്രീയാണ് കള്ളവോട്ടിന് ശ്രമിച്ചത്. മറ്റൊരു നബീസയുടെ പേരിലാണ് കള്ളവോട്ടിന് ശ്രമിച്ചത്. നബീസയുടെ ഭര്‍ത്താവ് ലീഗ് പ്രവര്‍ത്തകന്‍ ആണെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു. ഓര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ എ.യു.പി സ്‌കൂളിലെ 42-ാം ബൂത്തില്‍ ആള്‍മാറി വോട്ട് ചെയ്യാന്‍ ശ്രമിച്ച നബീസയെ ഇന്നലെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ഇരുന്നു. പ്രിസൈഡിംഗ് ഓഫീസറിന്റെ പരാതിയെ തുടര്‍ന്ന് ആയിരുന്നു നടപടി. അതേസമയം, ഒരു ബൂത്തിലും റീപോളിംഗ് ഇല്ല എന്ന് മീണ. റീപോളിംഗ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ല. ആറുമണി വരെ എത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട് എന്നും ടിക്കാറാം മീണ പറഞ്ഞു.
3. എം.ജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക് പോര് തുടരുന്നതിനിടെ, സര്‍വകലാ ശാലയിലെ അദാലത്തും ആയി ബന്ധപ്പെട്ട് രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം. എം.ജി സര്‍വകലാശാല ഭരണ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജോയിന്റ് രജിസ്ട്രാര്‍ക്ക് ആണ് അന്വേഷണ ചുമതല. നടപടി, പ്രതിപക്ഷ നേതാവ് നിരന്തരമായി മന്ത്രി ജലീലിന് എതിരെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍
4. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് എതിരെ പുതിയ ആരോപണങ്ങളും ആയി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്ത് വന്നിരുന്നു. സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടു എന്ന് ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശം വി.സി നടപ്പാക്കി. സിന്‍ഡിക്കേറ്റ് അറിയാതെ ആണ് തീരുമാനം എടുത്തത് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരീക്ഷ നടത്തിപ്പിലും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും ആറംഗ കമ്മിറ്റിയെ നിയമിച്ചത് ജലീലിന്റെ നിര്‍ദേശ പ്രകാരം. ഇതോടെ പരീക്ഷാ കണ്‍ട്രോളറുടെ ചുമതല ഈ സമിതിക്കായി എന്നും ചെന്നിത്തല പറഞ്ഞിരുന്നു
5. മരടില്‍ തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച കേസിലെ അന്വേഷണം പഞ്ചായത്ത് മെമ്പര്‍മാരിലേക്കും. 2006 ഭരണ സമിതിയിലെ അംഗങ്ങളായ സി.പി.എം ജനപ്രതിനിധികള്‍ ഭാസ്‌കരന്‍, രാജു എന്നിവരോട് നാളെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. 2006 ല്‍ ചേര്‍ന്ന മരട് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെ ആണ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് എന്ന് അറസ്റ്റില്‍ ഉള്ള മുന്‍ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ അത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ല എന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ കെ.എ ദേവസ്സി മിനുറ്റ്സ് തിരുത്തിയത് ആണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നിയിച്ചിരുന്നു.
6. സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചട്ടങ്ങള്‍ക്ക് അടുത്ത വര്‍ഷം ജനുവരി പതിനഞ്ചിനകം രൂപ നല്‍കും എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയല്‍. സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറും ആയി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേ ആണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയച്ചത്.
7. ദേശ സുരക്ഷയ്ക്കും വ്യക്തികളുടെ അവകാശങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നത് ആയിരിക്കും ചട്ടങ്ങള്‍ എന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിഷയവും ആയി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ ഉള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി. എല്ലാ ഹര്‍ജികളും ഒരുമിച്ച് അടുത്ത വര്‍ഷം ജനുവരി അവസാനം കേള്‍ക്കും എന്ന് സുപ്രീം കോടതി അറിയിച്ചു.
8. കൊച്ചി ഡി.ഐ.ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ എല്‍ദോ എബ്രഹാം അടക്കമുള്ളവര്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണം എന്ന പൊലീസിന്റെ ആവശ്യം എറണാകുളം സി.ജെ.എം കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കും എന്ന വാദവും ആയാണ് പൊലീസ് ജാമ്യത്തെ എതിര്‍ത്തത്. കേസില്‍ പ്രതികളായ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കം സി.പി.ഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു.
9. ജില്ലാ സെക്രട്ടറി പി.രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍ എന്നിവരടക്കം പത്ത് പേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സി.പി.ഐക്കാര്‍ക്ക് എതിരായ പൊലീസ് നടപടികളില്‍ പ്രതിക്ഷേധിച്ച് ജൂലൈ 23ന് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ആരോപണ വിധേയരായ പൊലീസുക്കാര്‍ക്ക് എതിരെ നടപടിയും ഉണ്ടായിരുന്നു.
10. എ.പി അബ്ദുള്ള കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഉപ തിരഞ്ഞെടുപ്പില്‍ വിവിധ മത ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആയി രംഗത്തു വന്നത് പാര്‍ട്ടിയ്ക്ക് അഭിമാനകരമായ നേട്ടം ആണ് എന്നും ശ്രീധരന്‍ പിള്ള. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ.പി അബ്ദുള്ള കുട്ടി കഴിഞ്ഞ ജൂണില്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്