bjp

കൊല്ലം: സംസ്ഥാന പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികകളിൽ പി.എസ്.സി നടത്തിയ നിയമനങ്ങളിൽ അഴിമതി നടന്നതായി ബി.ജെ.പി. സംസ്ഥാന ട്രഷറർ എം.എസ്.ശ്യാം കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വികേന്ദ്രീകരണ പ്ലാനിംഗ്, സോഷ്യൽ സർവീസ്, പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ തുടങ്ങി മൂന്ന് ചീഫ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അഴിമതിയിലൂടെയും മാർക്ക് ദാനത്തിലൂടെയുമാണ് നടന്നത്.

അഭിമുഖങ്ങൾക്ക് പരമാവധി 70 ശതമാനം മാർക്കാണ് നൽകാറുള്ളത്. എന്നാൽ, ഈ തസ്തികകളിൽ 95 ശതമാനം മാർക്ക് വരെ നൽകിയിട്ടുണ്ട്.പി.എസ്.സി.ചെയർമാൻ തന്നെ ഇന്റർവ്യൂ ബോർഡ് ചെയർമാനായ സമിതിയാണ് മാർക്ക് ഇഷ്ടദാനം നടത്തിയത്. റാങ്ക് പട്ടികയിലെ ഒരു ഉദ്യോഗാർത്ഥിക്ക് എഴുത്തുപരീക്ഷയിൽ 52.50 മാർക്ക് ലഭിച്ചപ്പോൾ അഭിമുഖത്തിന് 40 ൽ 38 മാർക്ക് നൽകി .അതോടെ ആകെ മാർക്ക് 90.50 ആയി. എന്നാൽ എഴുത്തുപരീക്ഷയിൽ 57.25 മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് 12 മാർക്കാണ് കൊടുത്തത്. ഇതോടെ ഇയാളുടെ ജോലി സാദ്ധ്യത ഇല്ലാതായെന്നും ആരോപിച്ചു.