test

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തിയ ഇതുവരെ കളിച്ച അ‌ഞ്ച് മത്സരങ്ങളിലും ജയിച്ച ഇന്ത്യ മറ്രുടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 240 പോയിന്റുകളാണുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിനുള്ളത് 60 പോയിന്റ് മാത്രം. മറ്റ് എട്ട് രാജ്യങ്ങളുടെ പോയിന്റ് കൂട്ടിയാലും ഇന്ത്യയുടെ അടുത്തെത്തില്ല. മറ്റ് ടീമുകളുടെ മൊത്തം പോയിന്റ് കൂട്ടിയാൽ 232 ആവുകയുള്ളൂ.

ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്തുള്ളത്. അവർക്കും 60 പോയിന്റാണുള്ളത്.

അഞ്ച് ടെസ്റ്റ് കളിച്ച ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതമാണുള്ളത്. ഈ ടീമുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

രണ്ട് ടെസ്റ്റ് കളിച്ച വെസ്റ്റിൻഡീസിനും മൂന്ന് ടെസ്റ്റ് കളിച്ച ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റൊന്നും നേടാനായിട്ടില്ല. ബംഗ്ലാദേശും പാകിസ്താനും ഈ കാലയളവിൽ ടെസ്‌റ്റൊന്നും കളിച്ചിട്ടില്ല.

നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 11-ാം ടെസ്റ്ര് വിജയം.

മൂന്നാം ടെസ്റ്രിൽ ഇന്ത്യയ്ക്കായി അരങ്ങേറ്രം കുറിച്ച ഇടം കൈയൻ സ്പിന്നർ ഷഹബാസ് നദീം രണ്ടിന്നിംഗ്സിൽ നിന്നുമായി നാല് വിക്കറ്ര് നേടി തുടക്കം ഗംഭീരമാക്കി.

രോഹിത് ശർമ്മയെ ടെസ്റ്രിലും ഓപ്പണറാക്കിയുള്ള പരീക്ഷണം വൻവിജയമായി. 529 റ​ൺ​സാ​ണ് ​ഇൗ​ ​പ​ര​മ്പ​ര​യി​ൽ​ നിന്ന് രോ​ഹി​ത് ​നേ​ടി​യ​ത്.​ ​ഒ​രു​ ​പ​ര​മ്പ​ര​യി​ൽ​ 500​ ​ലേ​റെ​ ​റ​ൺ​സ് ​സ്കോ​ർ​ ​ചെ​യ്യു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​ഒാ​പ്പ​ണ​റാ​ണ് ​രോ​ഹി​ത്.

ഒരു ഡബിളുൾപ്പെടെ മൂന്ന് സെഞ്ച്വറികളാണ് പരമ്പരയിൽ കളിച്ച നാല് ഇന്നിംഗ്സുകളിൽ നിന്ന് രോഹിത് നേടിയത്.

19 സി​ക്സു​ക​ളാ​ണ് ​രോ​ഹി​ത് ​ഇൗ​ ​പ​ര​മ്പ​ര​യി​ൽ​ ​നേ​ടി​യ​ത്.​ ​ഒ​രു​ ​പ​ര​മ്പ​ര​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സി​ക്സു​ക​ളെ​ന്ന​ ​ഷി​മ്രോ​ൺ​ ​ഹെ​റ്റ്‌​മേ​യ​റു​ടെ​ ​(15​),​ ​റെ​ക്കാ​ഡ് മറികടന്നു.

മൂന്ന് ഇ​ര​ട്ട​ ​സെ​ഞ്ച്വ​റി​ക​ളാ​ണ് ​ഇൗ​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​നേ​ടി​യ​ത്.​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​മാ​യാ​ങ്ക് ​അ​ഗ​ർ​വാ​ൾ​ ​(215​),​ ​പൂ​നെ​യി​ൽ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(254​ ​നോ​ട്ടൗ​ട്ട്)​, റാഞ്ചിയിൽ രോഹിത് ശർമ്മ (212) ​എ​ന്നി​വ​രാ​ണ് ​ഡബിളടിച്ചത്.