crime

മോസ്കോ: രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്റെ വിധിയാണ് സെന്റ് പീറ്റേഴ്‌സ് ബർഗിലെ കോടതി വിധിച്ചിരിക്കുകയാണ്. സ്വന്തം സഹോദരിയെ മൃഗീയമായി കൊലപ്പെടുത്തിയ 22 കാരിയെ 13 വർഷം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. എലിസവേത ഡബ്രോവിന (22) ആണ് മോഡലായ സഹോദരി സ്‌റ്റെഫാനിയയെ (17) അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തിയത്. വീട്ടിനുള്ളിൽ രക്തം വാർന്നാണ് സ്‌റ്റെഫാനിയ മരണപ്പെടുന്നത്.

സഹോദരിയുടെ സൗന്ദ്യത്തിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌റ്റെഫാനിയയെ കാമുകന്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാമുകൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടക്കുന്നത്. 189 തവണയാണ് എലിസവേത സഹോദരിയുടെ ശരീരം കുത്തിക്കീറി. വലതുവശത്തെ ചെവി മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. സ്‌റ്റെഫാനിയയ്ക്കായി വൈൻ വാങ്ങി തിരിച്ചെത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കാമുകൻ അലക്‌സി കണ്ടത്.

നഗ്നയായ ചോരയിൽ കുളിച്ചു നിൽക്കുന്ന സ്റ്റെഫാനിയയെ ആണ് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തലാണ് എലിസവേതയെ പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം എലിസവേത മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. സഹോദരിയുടെ സൗന്ദ്യത്തിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയതോടെ കോടതി എലിസവേതയെ 13 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.