പത്തനംതിട്ട: തിരുവല്ല കവിയൂരിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. 72കാരൻ വാസു ആചാരി, 62 വയസുള്ള ഭാര്യ രാജമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഇവരുടെ മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്താൽ മാമാത്രമാണ് ഇയാൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാകുക എന്ന് പൊലീസ് പറയുന്നു. മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതർക്കം ഉണ്ടായിരുന്നതാണ് ഇയാളെ പൊലീസ് സംശയിക്കാൻ കാരണമെന്നും പറയപ്പെടുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകും.