ഐടിഐക്കാർക്ക് റെയിൽവേയിൽ അപ്രിന്റിസ്ഷിപ്പിന് അവസരം. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ വിവിധ യൂണിറ്റുകളിലായി 2590 ഒഴിവുകളാണുള്ളത് .വെൽഡർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യൻ, ലൈൻമാൻ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കാർപ്പെന്റർ, മേസൺ, പെയിന്റർ, ഡീസൽ മെക്കാനിക്ക്, ഫിറ്റർ, ഫിറ്റർ (സ്ട്രക്ചറൽ) തുടങ്ങിയ ട്രേഡുകളിലാണ് അവസരം. അലിപുർദ്വാർ, റാംഗ്യ, ലുംദിങ്, ടിൻസുക്യ, ന്യൂ ബോംഗായ്ഗ്വാൺ, ദിബ്രുഗർ എന്നിവിടങ്ങളിലെ യൂണിറ്റ്/ വർക്ക് ഷോപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരുവർഷമാണ് ട്രെയിനിങ് കാലാവധി.യോഗ്യത: 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐയും (എന്.സി.വി.ടി./ എസ്.സി.വി.ടി.).പ്രായം: 18.9.2019-ന് 15 – 24 വയസ്സ് . ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയാമാനുസൃത ഇളവ് ലഭിക്കും.അപേക്ഷാഫീസ്: 100 രൂപ.ക്രോസ്ഡ് പോസ്റ്റൽ ഓർഡർ/ ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്. (വനിതകൾക്കും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല)വിശദവിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nfr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31.
നോർത്ത് സെൻട്രൽ റെയിൽവേയിൽ 529 ഒഴിവുകൾ
നോർത്ത് സെൻട്രൽ റെയിൽവേയിൽ 529 ഒഴിവുകൾ.
ഗൂഡ്സ് ഗാർഡ്, അസിസ്റ്റന്റ് ലോക്കോപൈലറ്റ്, ക്ളാർക്ക് കം ടൈപ്പിസ്റ്റ്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കണ്ട അവസാന തീയതി : നവംബർ 20. ഓൺലൈനായി അപേക്ഷിക്കാൻ: iswarsaran.empfrm.com
ഇന്ത്യൻ ബാങ്കിൽ വിമുക്ത ഭടന്മാർക്ക് അവസരം
വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിൽ സെക്യൂരിറ്റി ഗാർഡ് കം പ്യൂൺ തസ്തികയിൽ നിയമിക്കുന്നതിന് ഇന്ത്യൻ ബാങ്ക് വിമുക്ത ഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുകളാണുള്ളത്.
യോഗ്യത: ആർമി/നേവി /എയർഫോഴ്സിൽനിന്നുമുള്ള വിമുക്ത ഭടന്മാരാകണം. പത്താം.ക്ലാസ് പാസായിരിക്കണം. പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും എഴുതാനും അറിയണം. ലൈറ്റ് മോട്ടാർ വെഹിക്കിൾ ഓടിക്കാനുള്ള ലൈസൻസുള്ളവർക്ക് മുൻഗണന. സെക്യുരിറ്റി ഗാർഡായി ജോലി നോക്കാനുള്ള ഫിസിക്കൽ/ മെഡിക്കൽ ഫിറ്റ്നസുണ്ടാകണം. സ്വഭാവം മികച്ചതാവണം.പ്രായപരിധി: 45 വയസ്സ് . എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.ശമ്പള നിരക്ക് 9560-18545 രൂപ. ഡി.എ, എച്ച്.ആർ.എ മുതലായ ആനൂകൂല്യങ്ങളുമുണ്ട്.തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷ കേന്ദ്രങ്ങളാണ്.കൂടുതൽ വിവരങ്ങൾ : www.indianbank.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഓൺലൈനായി നവംബർ എട്ടുവരെ അപേക്ഷിക്കാം.
കരസേനയിൽ ടെക്നിക്കൽ എൻട്രി
പ്ലസ് ടു വിജയിച്ച അവിവാഹിതരായ പുരുഷൻമാർക്ക് കരസേനയിൽ ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 41-ാം കോഴ്സിലേക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്.
2020 ജനുവരിയിൽ കോഴ്സ് ആരംഭിക്കും.
പ്രായം: 16.5-19.5. 2000ജൂലായ് ഒന്നിനു മുൻപും 2003ജൂലായ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്.യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 70% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. പരിശീലനം അഞ്ചു വർഷം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദവും ലഭിക്കും.
വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.പരിശീലനം തീരും വരെ വിവാഹിതരാവാൻ പാടില്ല.വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.
കൊച്ചി ഇൻഫോപാർക്കിൽ
കൊച്ചി ഇൻഫോപാർക്കിലെ കമ്പനികളിൽ നിരവധി ഒഴിവുകൾ. Expeed Software LLP ൽ Full Stack Developer ഒഴിവുണ്ട്.അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31. ഇ -മെയിൽ jobs@expeedsoftware.com. Mitsogo ൽ Front End UI/UX Developer , UI/UX Designer, Software Engineer QA. അവസാനതീയതി നവംബർ 11. ഇ -മെയിൽ careers@mitsogo.com.. വിശദവിവരത്തിന് : www.infopark.in
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്കുക്ക്, സ്റ്റ്യുവാർഡ്) തസ്തികയിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. എസ്.സി., എസ്.ടി. വിഭാഗക്കാർ, ദേശീയതലത്തിൽ മികവ് തെളിയിച്ച കായികതാരങ്ങൾ, സർവീസിനിടെ മരിച്ച കോസ്റ്റ്ഗാർഡ് യൂണിഫോം ജീവനക്കാരുടെ മക്കൾ എന്നിവർക്ക് 45 ശതമാനം മാർക്ക് മതിയാകും ഒക്ടോബർ 30 മുതൽ ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്.എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളമുൾപ്പെടുന്ന വെസ്റ്റേൺ സോണിൽനിന്നുള്ള അപേക്ഷകർക്ക് മുംബൈയിലാകും പരീക്ഷാകേന്ദ്രം. നവംബർ 17, 22 തീയതിക്കുള്ളിൽ കോസ്റ്റ്ഗാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. 2020 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. ഇവർക്കുള്ള പരിശീലനം 2020 ഏപ്രിലിൽ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :
joinindiancoastguard.gov.in. അവസാന തീയതി : നവംബർ എട്ട്
സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ
ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം. റിസർച്ച് അസോസിയേറ്റ് (എക്കണോമിക്): എക്കണോമെട്രിക്സ്/ എക്കണോമിക്സ് ബിരുദാനന്തരബിരുദം. റിസർച്ച് അസോസിയേറ്റ് (എൻവയൺമെന്റൽ): എൻവയൺമെന്റൽ സയൻസസിൽ ബിരുദാനന്തരബിരുദം. താല്പര്യമുള്ള ഉദ്യോഗാർഥികൾ തങ്ങളുടെ സിവി ഡയറക്ടർ, പ്ളാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് (സിപിഎംയു) വകുപ്പ്, ആറാം നില, അനക്സ്-1, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്ന വിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ഇമെയിൽ വഴിയോ (cpmudir@gmail.com, cpmudir@kerala.gov.in)എത്തിക്കണം.
നാഷണൽ സെന്റർ ഫോർ
എർത്ത് സയൻസ് സ്റ്റഡീസിൽ
കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സയന്റിഫിക് അസിസ്റ്റന്റ് ഗ്രേഡ് എ (ഗ്രൂപ്പ് ബി)തസ്തികയിൽ അഞ്ചൊഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിഎസ്സി. ഇലക്ട്രിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ത്രിവൽസര ഡിപ്ലോമ(പ്ലസ്ടുവിന്ശേഷം) കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ്, എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ Senior Manager, National Centre for EarthScienceStudies,PBNo.7250,Akkulam, Thiruvananthapuram 695011 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. വിശദവിവരത്തിന് : www.ncess.gov.in