പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐ.ഒ.സി.എൽ.) കീഴിലുള്ള ഗുജറാത്ത് റിഫൈനറിയിലേക്ക് ജൂനിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളുണ്ട് (ജനറൽ 16, ഒ.ബി.സി. 10, എസ്.സി. 3, എസ്.ടി. 6, ഇ.ഡബ്ല്യു.എസ്. 3).
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വഡോദരയിൽ വച്ചായിരിക്കും എഴുത്തുപരീക്ഷ. സ്ത്രീകൾക്ക് അപേക്ഷിക്കാനാവില്ല.യോഗ്യത: 50 ശതമാനം മാർക്കോടെ കെമിക്കൽ/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്സി. (മാത്സ്, കെമിസ്ട്രി/ഇന്ഡസ്ട്രിയൽ കെമിസ്ട്രി). എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.പെട്രോളിയം റിഫൈനറിയിലോ പെട്രോകെമിക്കൽ, ഫെർട്ടിലൈസർ വ്യവസായങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 2019 സെപ്റ്റംബർ 30-ന് 18-26 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: 150 രൂപ. എസ്.ബി.ഐ. ഇ-കലക്ട് സംവിധാനം വഴി ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷാനടപടികൾ പൂർത്തിയായാൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് പ്രായം,യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സാധാരണ തപാലിൽ അയയ്ക്കണം. അപേക്ഷാക്കവറിന് മുകളിൽ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കണം. എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയ്ക്ക് ഹാജരാകുമ്പോൾ യോഗ്യതാപരീക്ഷകളുടെ ഒറിജിനൽ മാർക്ക്ലിസ്റ്റുകൾ കൊണ്ടുവരണം.
ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./സി.എ./എൽ.എൽ.ബി. തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവരെ ഈ ഒഴിവുകളിലേക്ക് പരിഗണിക്കുകയില്ല. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ജാതിസർട്ടിഫിക്കറ്റിന്റെയും നോൺക്രീമിലെയർ സർട്ടിഫിക്കറ്റും വികലാംഗർ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും സർക്കാർ/അർധസർക്കാർ/പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർ നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് ഇമെയിലൂടെയാണ് ലഭിക്കുക. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്ക്കേണ്ട വിലാസം: Dy. General Manager (A&W), Indian Oil Corporation Limited, P.O. Jawahar Nagar, Dist. Vadodara -391 320 (Gujarat).
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 9.
ടീ ബോർഡിൽ
ടീബോർഡ് ഒഫ് ഇന്ത്യ ജൂനിയർ ഇൻസ്ട്രുമെന്റ് എൻജിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിടെക് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. 2-3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായ പരിധി: 30. ഇന്റർവ്യൂ നവംബർ 6ന് . വിശദവിവരങ്ങൾക്ക്: www.teaboard.gov.in
ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (ബി.ആർ.ഒ.) മൾട്ടിസ്കിൽഡ് വർക്കറുടെ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷിക്കാം. 540 ഒഴിവുണ്ട്. ജനറൽ 221, എസ്.സി. 81, എസ്.ടി. 40, ഒ.ബി.സി. 145, ഇ.ഡബ്ല്യു.എസ്. 53 എന്നിങ്ങനെയാണ് സംവരണം. പുരുഷന്മാർക്ക് മാത്രമാണ് അവസരം.യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, സർട്ടിഫിക്കറ്റ് ഇൻ മെക്കാനിക് മോട്ടോർ/ വെഹിക്കിൾസ്/ട്രാക്ടേഴ്സ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്/ ഇൻഡസ്ട്രിയൽ ട്രേഡ് സർട്ടിഫിക്കറ്റ്/എൻ.സി.ടി.വി.ടി./ എസ്.സി.വി.ടി. അല്ലെങ്കിൽ ക്ലാസ് ടു കോഴ്സ് ഡ്രൈവർ പ്ലാന്റ് ആൻഡ് മെക്കാനിക്കൽ ട്രാൻസ്പോർട്ട് (ഡിഫൻസ് സർവീസ്).പ്രായം: 18-25 വയസ്സ്. സംവരണ ഒഴിവുകളിലേക്കുള്ള ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മുന്നും വർഷത്തെ ഇളവ് ലഭിക്കും. വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.ശാരീരിക യോഗ്യത: 157 സെ.മി. ഉയരവും 75 സെ.മി. നെഞ്ചളവും (വികാസം 5 സെ.മി.) 50 കിലോഗ്രാം ഭാരവുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർക്ക് വേണ്ട കുറഞ്ഞ ശാരീരിക യോഗ്യത.ഫീസ്: 50 രൂപയാണ് അപേക്ഷാ ഫീസ്. (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) എന്നിവ നടത്തും.വിശദവിവരങ്ങളും അപേക്ഷാഫോമുംwww.bro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.
ഫുഡ് കോർപറേഷൻ
ഒഫ് ഇന്ത്യ
ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഡിപ്പോകളിലും ഓഫീസുകളിലും മാനേജർ തസ്തികയിൽ ഒഴിവുണ്ട്. വിവിധ വിഭാഗങ്ങളിലായി നോർത്ത് സോൺ 187, സൗത്ത് സോൺ 65, വെസ്റ്റ് സോൺ 15, ഈസ്റ്റ് സോൺ 37, നോർത്ത് ഈസ്റ്റ് സോൺ 26 എന്നിങ്ങനെ ആകെ 330 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിരുദാനന്തരബിരുദം, മറ്റ് അനുബന്ധ യോഗ്യതകൾ എന്നിവയുള്ളവർക്ക് വിവിധ വിഭാഗങ്ങളിലെ മാനേജർ തസ്തികയിൽ അപേക്ഷിക്കാം. ചില വിഭാഗങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദം വേണം. രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.കേരളത്തിൽ കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളാണ് ഒന്നാം ഘട്ട പരീക്ഷയുടെ കേന്ദ്രങ്ങൾ. രണ്ടാംഘട്ട പരീക്ഷക്ക് കൊച്ചിയാണ് കേന്ദ്രം. www.fci.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27.
ഫയർ ഓപ്പറേറ്റർ: 706 ഒഴിവുകൾ
അവസാന തീയതി: നവംബർ 06
ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് ഫയർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഫയർ സർവീസിൽ ഫയർ ഓപ്പറേറ്റർ തസ്തികയിൽ 706 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്ക് മാത്രം ഉള്ള ഒഴിവുകളാണ്.യോഗ്യത: പത്താംക്ലാസ് വിജയം. ഹെവി ഡ്യൂട്ടി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം . നീന്തൽ അറിയാവുന്നവർക്കും സാങ്കേതിക യോഗ്യതയുള്ളവർക്കും മുൻഗണ ലഭിക്കും.
ചീഫ് ഫയർ ഓപ്പറേറ്ററുടെ കീഴിൽ നടത്തുന്ന ആറുമാസത്തെ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും നിയമനം. ട്രെയിനിംഗ് കാലത്ത് സ്റ്റൈപ്പൻഡായിരിക്കും ലഭിക്കുക.ശാരീരിക യോഗ്യത: ഉയരം- 165 സെമീ. ഭാരം- കുറഞ്ഞത് 50 കിലോഗ്രാം. നെഞ്ചളവ് 81 സെമീ. നെഞ്ചളവ് വികാസം 86.5 സെമീ. കാഴ്ച: 6/6. കണ്ണട ധരിച്ചവരും കോങ്കണ്ണ്, പരന്നപാദം, മുട്ടുതട്ട് എന്നിവയും മറ്റു ശാരീരിക വൈകല്യങ്ങളും ഉള്ളവരെ പരിഗണിക്കില്ല.ശമ്പളം: 5,200- 20,200 രൂപ.പ്രായം: 27 വയസ്. കായികരംഗത്ത് മികവ് തെളിയിച്ചവർക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കുംഅപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഡൽഹിയിലായിരിക്കും പരീക്ഷ നടത്തുക.www.dssbonline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ www.dssb.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.അവസാന തീയതി: നവംബർ 06.
ഡയറക്ടറേറ്റ് ഒഫ് ലൈറ്റ്
ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ
കപ്പൽ ഗതാഗത വകുപ്പിന് കീഴിൽ കൊച്ചിയിലുള്ള ഡയറക്ടറേറ്റ് ഒഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിൽ ഏഴ് ഒഴിവുകളും ടെക്നീഷ്യൻ ഇലക്ട്രീഷ്യൻ തസ്തികകളിലായി ഓരോ ഒഴിവു വീതമാണുള്ളത്. 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.dgll.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.